കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചു; പൊലിസിനെ ഫോണ്‍ വിളിച്ചറിയിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ അമല്‍ജിത്താണ്(28) താന്‍ മരിക്കാന്‍ പോവുകയാണെന്ന് വിഴിഞ്ഞം സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ച ശേഷം തൂങ്ങിമരിച്ചത്.
ഇല്ലാത്ത കേസ് പൊലീസ് തന്റെ മേല്‍ കെട്ടിവച്ചെന്നും ഇത് മൂലം തന്റെ ജീവിതം പൊലീസ് നശിപ്പിച്ചെന്നും ഇതിനാലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ഇയാള്‍ പൊലീസ് കണ്ട്രോള് റൂമിലേക്ക് വിളിച്ച് പറഞ്ഞത്.
ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ ആദ്യഭര്‍ത്താവ് ഭാര്യയെ ആക്രമിച്ചു. താന്‍ ഇത് തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഈ സംഭവത്തില്‍ തനിക്കെതിരേ മാത്രം തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കേസെടുത്തെന്നായിരുന്നു അമല്‍ജിത്തിന്റെ ആരോപണം.
ചെയ്യാത്ത കുറ്റത്തിന് 49 ദിവസം ജയിലിലടച്ചെന്നും 17 ദിവസം മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നുമായിരുന്നു അമല്‍ജിത്തിന്റെ ആരോപണം. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ യുവാവിനെ ഫോണില്‍ സംസാരിച്ച പോലീസുകാരന് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഫോണ്‍ കോള്‍ കട്ടാക്കിയതിന് ശേഷം എല്ലാവര്ക്കും ഇതിന്റെ റെക്കോഡിങ് അയച്ചുകൊടുത്തശേഷം താന്‍ മരിക്കുമെന്നായിരുന്നു യുവാവ് പറഞ്ഞത്. തുടര്‍ന്ന് അതുപോലെ ചെയ്തു.
അമല്‍ജിത്ത് ഫോണ്‍ വിളിച്ചതിന് പിന്നാലെ പൊലീസ് കണ്ട്രോള് റൂമില്‍ നിന്ന് സന്ദേശം വിഴിഞ്ഞം പൊലീസിന് കൈമാറിയെങ്കിലും ഇയാളുടെ കൃത്യമായ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊലീസ് സംഘം വെങ്ങാനൂര്‍ മേഖലയിലെത്തി യുവാവിനെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."