HOME
DETAILS
MAL
സില്‍വര്‍ ലൈന്‍: പാര്‍ലമെന്റില്‍ പ്രതിഷേധ മാര്‍ച്ച്; എം.പിമാരെ മര്‍ദ്ദിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍
backup
March 24 2022 | 07:03 AM
ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കേരളത്തില്‍ നിന്നുള്ള എം.പിമാരെ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ എം.പിമാരെ കൈയ്യേറ്റം ചെയ്തു. പുരുഷ പൊലിസുകാര്‍ കയ്യേറ്റം ചെയ്തുവെന്ന് രമ്യ ഹരിദാസ് എംപി ആരോപിച്ചു.
ഹൈബി ഈഡന് എംപിയുടെ മുഖത്ത് പൊലീസ് അടിക്കുന്നതും, ടി.എന്‍.പ്രതാപനെ പിടിച്ച് തള്ളുന്നതും സംഭവത്തിന്റെ ദൃശ്യങ്ങളില്‍ കാണാം. ഇ.ടി. മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, കെ. മുരളീധരന്, ബെന്നി ബഹനാന് തുടങ്ങിയവര്‍ക്ക് നേരേയും കൈയേറ്റമുണ്ടായി.
സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡന് എംപി പറഞ്ഞു. കൈയ്യേറ്റം ചെയ്ത സംഭവം എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. വിശദാംശങ്ങള്‍ എഴുതി നല്കാന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല നിര്‍ദേശിച്ചു. യുഡിഎഫ് എംപിമാരോട് ചേംബറില്‍വന്നു കാണാനും സ്പീക്കര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."