മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപസംഘം മര്‍ദ്ദിച്ചു; പിതാവ് തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: കൊല്ലം ആയൂരില്‍ മദ്യപസംഘം ആക്രമിച്ചയാള്‍ തൂങ്ങിമരിച്ചനിലയില്‍. കൊല്ലം സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്. മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് അജയകുമാറിനെ മദ്യപ സംഘം മര്‍ദ്ദിച്ചിരുന്നു. തൊട്ടുപിന്നാലെ അജയകുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മദ്യപരുടെ ആക്രമണത്തില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് പരാതി.
കഴിഞ്ഞ പതിനെട്ടാം തിയ്യതി ട്യൂഷന് കഴിഞ്ഞ് മകള്‍ക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാല് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തിയ അജയകുമാര്‍, സംഘത്തിന്റെ പ്രവര്‍ത്തിയെ ചോദ്യംചെയ്തു. ഇതോടെ സംഘം അജയകുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റു. പൊലീസില്‍ കേസ് നല്‍കാനും പരാതിപ്പെടാനും ബന്ധുക്കളാവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മര്‍ദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാന്‍ അജയകുമാര്‍ തയ്യാറായില്ല. പിറ്റേന്ന് രാവിലെയാണ് അജയകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."