HOME
DETAILS

അദാനി കരാറില്‍ ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോയി; കെ.എസ്.ഇ.ബി അഴിമതി തള്ളി മുഖ്യമന്ത്രി

  
backup
April 02 2021 | 06:04 AM

cm-replies-to-chennithala-electricity-board-adani-allegation-2021

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനിയുടെ വൈദ്യുതിവിതരണ കരാറാണോ നേരത്തെ കരുതിവെച്ച ബോംബെന്ന് ചെന്നിത്തലയോടെ മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെയെങ്കില്‍ അത് ചീറ്റിപ്പോയി. എല്ലാ കരാറുകളും കെ.എസ്.ഇ.ബി വെബ്‌സൈറ്റിലുണ്ടെന്നും പിണറായി പറഞ്ഞു.

വൈദ്യുതി ബോര്‍ഡിന്റെ ശ്രമങ്ങളെ താറടിച്ചു കാണിക്കുകയാണോ പ്രതിപക്ഷം ചെയ്യേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ലോഡ്ഡ്ഷെഡ്ഡിങ് ഒരിക്കല്‍ പോലുമുണ്ടാവാത്ത അഞ്ച് വര്‍ഷത്തെ ഓര്‍ത്ത് അസൂയയാണ് പ്രതിപക്ഷ നേതാവിനെന്നും മുഖ്യമന്ത്രി പറഞ്ഞു.

അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ടുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇതുവഴി അദാനിയ്ക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്നുമായിരുന്നു ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.

അതേസമയം, ഇരട്ടവോട്ടിലെ പ്രതിപക്ഷ നേതാവിന്റെ വിവരശേഖരണം നിയമപരമായ മാര്‍ഗങ്ങളിലൂടെയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇരട്ടവോട്ടിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ കേരളത്തെ അപമാനിക്കുന്നു. ഒരു വോട്ട് പോലും ഇരട്ടിക്കരുത്. ഇലക്ഷന്‍ കമ്മിഷന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

നാലര ലക്ഷം പേരെ കള്ളവോട്ടര്‍മാരായി പ്രതിപക്ഷ നേതാവ് ചിത്രീകരിക്കുകയാണ്. ഇരട്ട സഹോദരങ്ങളെ അടക്കമാണ് ഇങ്ങനെ കള്ളവോട്ടര്‍മാരാക്കിയതെന്നും പിണറായി ആരോപിച്ചു.

വികസനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല. പകരം ഇരട്ട വോട്ട് ചര്‍ച്ച ചെയ്യാമെന്നാണ് പ്രതിപക്ഷം പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംഘ്പരിവാര്‍ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഒരിടത്തും ബി.ജെ.പിക്ക് ജയസാധ്യതയില്ല. ഒരു വര്‍ഗീയതയെയും ജനം പിന്തുണയ്ക്കില്ല. ത്രിപുരയിലെ കോണ്‍ഗ്രസിനെ വിഴുങ്ങിയാണ് ബി.ജെ.പി വളര്‍ന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഒരു തരം വര്‍ഗീയതയും കേരളത്തില്‍ നിലനില്‍ക്കില്ലെന്നും 'കോലീബി' എന്ന പരസ്യ സഖ്യത്തെ നിലം തൊടാതെ നാടുകടത്തിയത് കേരളത്തിലെ മതേതര മനസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago