'എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു, ശരിയായത് നേതാക്കളുടെയും ആശ്രിതരുടേയും കുടുബങ്ങളില്‍ മാത്രം'; സര്‍ക്കാരിനെതിരെ തൃശൂര്‍ അതിരൂപത
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. എല്ലാം ശരിയാക്കമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയവര്‍ ഒന്നും ചെയ്തില്ലെന്നും എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളില്‍ മാത്രമാണ്. വോട്ട് പാഴാക്കാതെ ബുദ്ധിപൂര്‍വ്വം വിനിയോഗിക്കണം. ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവരെയും അകറ്റിനിര്‍ത്തണമെന്നും വിശ്വാസികളോട് അതിരൂപത നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയുടെ പുതിയ ലക്കത്തിലാണ് സര്‍ക്കാരിനെതിരെയുള്ള രൂക്ഷവിമര്‍ശനം.
തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്കാസഭയുടെ കഴിഞ്ഞ രണ്ട് ലക്കത്തിലും യുഡിഎഫിന് എതിരെയും എല്‍ഡിഎഫിനെതിരെയും രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം മുഖപത്രത്തിലുള്ളത്.
എന്‍ഡിഎയ്ക്കെതിരെയും വിമര്‍ശനമുണ്ട്. മത സ്പര്‍ദ്ധ ഉളവാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാര്‍ ഇതുവരെ കേരളത്തില്‍ നിലയുറപ്പിച്ചിട്ടില്ലെന്നും മുഖപത്രത്തില്‍ പറയുന്നു.
ക്രൈസ്തസഭയെയും വിശ്വാസികളെുയും ഒപ്പം നിര്‍ത്താന്‍ പ്രത്യേക കര്‍മ്മപദ്ധതി രൂപീകരിച്ച് ബിജെപി മുന്നോട്ടുപോകുകയും കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെ അതിരൂപത ആസ്ഥാനത്തെത്തി പിന്തുണ തേടുകയും ചെയ്യുന്നതിനിടെയാണ് ഈ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."