ഒക്കലഹോമയില്‍ വാഹനാപകടം 6 ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം
പി പി ചെറിയാന്‍
ഒക്കലഹോമ: ഒക് ലഹോമയില്‍ കാറില്‍ മിനി പിക്കപ്പ് ട്രക്ക് ഇടച്ച് ആറ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
സ്‌കൂളിന് വെളിയിലുള്ള റെസ്റ്റോറന്റില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ക്യാമ്പസിലേക്ക് മടങ്ങുകയായിരുന്ന 6 വിദ്യാര്‍ത്ഥിനികളാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ സെമി പിക്കപ്പ് ട്രക് ഇടിക്കുകയായിരുന്നു. 15 മുതല്‍ 17 വയസ്സുവരെയുള്ള വിദ്യാര്‍ഥികളാണ് സംഭവത്തില്‍ കൊല്ലപ്പെട്ടതെന്ന് ഒക്കലഹോമ ഹൈവേ പെട്രോള്‍ സംഘം അറിയിച്ചു .
നോര്‍ത്ത് ഡാലസില്‍ നിന്നും 100 മൈല്‍ അകലെയുള്ള ഒക്കലഹോമ അതിര്‍ത്തിയിലായിരുന്നു സംഭവം.
ഇവരുടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ അതിവേഗതയില്‍ വന്നിരുന്ന സെമി ട്രക് ഇടിച്ചു കയറുകയായിരുന്നു. 51 വയസുള്ള ഡ്രൈവര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടതായി പൊലിസ് അറിയിച്ചു.
കാറില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേരെ ഒഴികെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന നാലുപേരും സീറ്റ്‌ബെല്‍റ്റ് ഇല്ലാതെയാണ് സഞ്ചരിച്ചിരുന്നത്
ഒക്ലഹോമ ടിഷിണ്‌ഗൊ സ്‌കൂള്‍ ഡിസ്ട്രിക്ട് വിദ്യാര്‍ഥികളാണ് മരിച്ചത്. സംഭവത്തെ കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."