പൗരത്വ സമരം: കേസ് പിന്‍വലിച്ചെന്ന സര്‍ക്കാര്‍വാദം പൊള്ള; വയനാട്ടില്‍ 23 പേര്‍ക്ക് കോടതി നോട്ടിസ്
മാനന്തവാടി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ കേസുകള്‍ പിന്‍വലിച്ചുവെന്ന മുഖ്യമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദം പൊള്ളയെന്ന് ആരോപണം.
പൗരത്വ നിയമ ഭേദഗതി പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ 2020 ഡിസംബറില്‍ സംയുക്തസമര സമിതി നടത്തിയ സംസ്ഥാന ഹര്‍ത്താലില്‍ പങ്കെടുത്ത വിവിധ രാഷ്ടീയ - സാമൂഹിക പ്രവര്‍ത്തകരായ 23 പേര്‍ക്ക് മാനന്തവാടി ജെ.എഫ്.സി.എം കോടതിയില്‍ നിന്ന് നോട്ടിസ് ലഭിച്ചു. നോട്ടിസ് ലഭിച്ചവര്‍ ഇന്നലെ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കുകയായിരുന്നു.
ഒരു ഹര്‍ത്താലിനെതിരായി കേരളത്തിലെടുത്ത ആദ്യ പൊലിസ് നടപടിയായിരുന്നു ഈ കേസുകള്‍. പിന്നീട് മുഖ്യമന്ത്രി തന്നെ നിയമസഭയിലും പുറത്തും പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്നും അത് സംബന്ധിച്ചുളള എല്ലാ കേസുകളും പിന്‍വലിക്കുമെന്നും ഉറപ്പ് നല്‍കിയതാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ട് തട്ടാന്‍ മുഖ്യമന്ത്രിയും എല്‍.ഡി.എഫും നടത്തിയ വഞ്ചനാപരമായ പ്രസ്താവനയാണിതെന്ന് വ്യക്തമായെന്ന് സംയുക്തസമര സമിതി നേതാക്കള്‍ പറഞ്ഞു.
സംഘ്പരിവാര്‍ ശക്തികളുടെ സമ്മര്‍ദത്തിന് മുഖ്യമന്ത്രി വഴങ്ങിയതായി സംശയിക്കുന്നതായും ഇക്കാര്യത്തില്‍ അദ്ദേഹം നയം വ്യക്തമാക്കണെമെന്നും സംയുക്തസമര സമിതി നേതാക്കളായ സെയ്തു കുടുവ, ടി.നാസര്‍, പി.പി ഷാന്റോലാല്‍, സമദ് പിലാക്കാവ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."