സില്‍വര്‍ലൈന്‍; കേന്ദ്രത്തിന് അനുഭാവപൂര്‍വമായ നിലപാടെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വമായ നിലപാടാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സില്‍വര്‍ ലൈന് കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിന് കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പറഞ്ഞ കാര്യങ്ങള്‍ അതീവ താല്‍പര്യത്തോടെയാണ് അദ്ദേഹം കേട്ടത്. അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ആരോഗ്യകരമായിരുന്നു. നല്ല ചര്‍ച്ചയാണ് നടന്നത്. റെയില്‍വേ മന്ത്രിയുമായി കാര്യങ്ങള്‍ വിശദമായി സംസാരിക്കാമെന്നും എന്താണ് ചെയ്യാനാവുക എന്ന് പരിശോധിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.
പധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാകുന്നതിന് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ലൈനിനെതിരെ വികസന വിദ്രോഹ സഖ്യമെന്ന് മുഖ്യമന്ത്രി. പദ്ധതിമൂലം ആര്‍ക്കും കിടപ്പാടം നഷ്ടപ്പെടില്ല. ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്ക് അതുറപ്പാക്കുമെന്നും. ഒരാളേയും ദ്രോഹിച്ച് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കില്ല.
പദ്ധതിയെ തകര്‍ക്കാന്‍ കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നു.നാട്ടില്‍ വികസനം പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. നാട്ടുകാരെ പ്രതിപക്ഷം സമരത്തിനിറക്കുകയാണ്. വൈകാരികമായ സമരമാണ് സില്‍വര്‍ലൈനിനെതിരെ ഇപ്പോള്‍ നടക്കുന്നത്. ബഫര്‍സോണിലെ ഭൂമിക്ക് നഷ്ടപരിഹാരമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റെടുക്കാത്ത ഭൂമിക്ക് എങ്ങനെ നഷ്ടപരിഹാരം നല്‍കുമെന്നും പിണറായി വിജയന്‍ ചോദിച്ചു. ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമാണ് സില്‍വര്‍ലൈന്‍. 63,941 കോടി രൂപയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. അതില്‍ 33,700 കോടി രൂപ വിദേശ ഏജന്‍സികളില്‍നിന്ന് വായ്പയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."