ശരണം വിളിയോടെ പ്രസംഗം ആരംഭിച്ച് മോദി: ബി.ജെ.പിയെ അധികാരത്തിലേറ്റാന്‍ കേരളം തയ്യാറായെന്ന് പ്രധാനമന്ത്രി
പത്തനംതിട്ട: കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരണം വിളിയോടെ പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് നരേന്ദ്രമോദി പത്തനംതിട്ടയിലെ കോന്നിയിലെത്തിയത്.
കേരളത്തിലെ രാഷ്ട്രീയ ഗതി മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മോദി ഡല്‍ഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവര്‍ക്ക് കേരളത്തിലെ മാറ്റം മനസിലാകില്ലെന്നും വിമര്‍ശിച്ചു. ബി.ജെ.പിയെ അധികാരത്തിലേറ്റാന്‍ കേരളം തയ്യാറായെന്നും യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ജനങ്ങള്‍ വെറുത്തു കഴിഞ്ഞുവെന്നും ബി.ജെ.പിയുടെ വികസന പദ്ധതികളിലാണ് ജനങ്ങള്‍ക്ക് വിശ്വാസമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥയുടെ കാലഘട്ടം ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, അതിന് ശേഷം ഭരണഘടനയുടെ സംരക്ഷണത്തിനായി ജനങ്ങള്‍ ഒന്നിച്ചതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലെന്നും പറഞ്ഞു.
കേരളത്തിലെ പ്രൊഫഷണലുകള്‍ ബി.ജെ.പിയിലേക്ക് കടന്നുവരുകയാണ്.മെട്രോമാന്‍ ഇ ശ്രീധരന്‍ അടക്കം ഇതിന് ഉദാഹരണമാണെന്ന് പറഞ്ഞ അദ്ദേഹം ഇ ശ്രീധരന്‍ കേരളാ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്നയാളാകുമെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.
https://twitter.com/ANI/status/1377913338990977025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."