കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് വലിയ പങ്ക്: ഋഷിരാജ് സിങ്
തളിപ്പറമ്പ് : കുട്ടികള്‍ മയക്കുമരുന്നുപയോഗത്തിലേക്ക് എത്തപ്പെടുന്നതിന് രക്ഷിതാക്കളുടെ പങ്ക് വലുതെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു.
പറശ്ശിനിക്കടവില്‍ എം.വി.ആര്‍ ആയുര്‍വ്വേദ മെഡിക്കല്‍ കോളജ്, മാനസികരോഗ വിഭാഗം പുതുതായി ആരംഭിക്കുന്ന നവജീവനം ആയുര്‍വ്വേദ ഡിഅഡിക്ഷന്‍ ആന്റ് സൈക്യാട്രിക് ക്ലിനിക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ചുറ്റുപാടില്‍ കുടുംബാംഗങ്ങള്‍ പരസ്പരം ആശയവിനിമയം കുറയുന്നതും, രക്ഷിതാക്കള്‍ കുട്ടികളുടെ താല്‍പര്യങ്ങള്‍ അറിയാന്‍ തയ്യാറാവാത്തതുമാണ് ഈ അവസ്ഥയിലേക്കെത്തിക്കുന്നതെന്ന് ഋഷിരാജ്‌സിങ് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി പ്രസിഡണ്ട് ടി.സി.എച്ച് വിജയന്‍, ഡയറക്ടര്‍ കറസ്‌പോണ്ടന്റ് പ്രൊ.ഇ കുഞ്ഞിരാമന്‍, സെക്രട്ടറി.എം.വി.കണ്ണന്‍, കോളേജ് പ്രിന്‍സിപ്പല്‍.ഡോ.എ.കെ.മുരളീധരന്‍, വൈസ്.പ്രിന്‍സിപ്പല്‍ ഡോ.ജി.നാഗഭൂഷണം, മെഡിക്കല്‍ സുപ്രണ്ട് ഡോ.സ്മിത, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി.വി.ദാമോദരന്‍, സി.എഫ്.ഒ വി.എ.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."