മാങ്കാവില്‍ ആറ് കിലോ കഞ്ചാവുമായി രണ്ട് ഒറീസ സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായവര്‍ മുഖ്യകണ്ണികള്‍
കോഴിക്കോട്: മാങ്കാവില്‍ ആറ് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലിസ് അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശികളായ കാര്‍ത്തിക്ക് മാലിക്ക്, സെയ്തി എന്നിവരെ കസബ പൊലിസും നാര്‍ക്കോട്ടിക്ക് സെല്‍ സ്ക്വാഡും (ഡന്‍സാഫ്) ചേര്‍ന്നാണ് പിടികൂടിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കഞ്ചാവ് വില്പനയും ഉപയോഗവും നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശം നിരീക്ഷണത്തിലായിരുന്നു. ഒറീസയില്‍ നിന്നും ട്രെയിന്‍ വഴി കഞ്ചാവ് എത്തിച്ച് കച്ചവടം നടത്തുന്ന കോഴിക്കോട് ജില്ലയിലെ മുഖ്യകണ്ണികളാണ് ഇപ്പോള്‍ പിടിയിലായത്. ഒറീസയില്‍ നിന്നും കിലോഗ്രാമിന് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് മുപ്പത്തി അയ്യായിരം രൂപക്ക് മുകളിലാണ് ഇവര്‍ കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്നത്.
ജില്ലാ പൊലിസ് മേധാവി ഡിഐജി എ.വി. ജോര്‍ജ്ജ് ഐ പി എസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."