മുഖ്യമന്ത്രി തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ബി.ജെ.പി; കെ.റെയിലിനു കേന്ദ്രം ഒരു അനുമതിയും നല്‍കിയിട്ടില്ലെന്ന് കെ.സുരേന്ദ്രന്‍
ആലപ്പുഴ: പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
അദ്ദേഹം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ പ്രചാരണ ആയുധമാക്കുകയാണ്.
ജനപിന്തുണയുണ്ടെന്ന് വരുത്താനുള്ള പബ്ലിക്ക് റിലേഷന്‍സ് പരിപാടിയുടെ ഭാഗമാണ് ഈ സന്ദര്‍ശനം.
പ്രധാനമന്ത്രിയുടെ പേരില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
എല്ലാ മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രിക്ക് ഒരേ സമീപനമാണ് ഉള്ളത്. കെ റെയിലിനു കേന്ദ്രം ഒരു അനുമതിയും നല്‍കിയിട്ടില്ല. പെട്ടെന്ന് അനുമതി നല്‍കേണ്ട തരം പദ്ധതിയല്ല ഇത്. ഈ പദ്ധതിക്ക്
ഇങ്ങനെ പോയി അനുമതി വാങ്ങാനാവില്ല. കെ റെയിലിനു
പ്രധാനമന്ത്രിയുടെ പിന്തുണ ഉണ്ടെന്ന് വ്യാജ പ്രചാരണം നടത്തുകയാണ് പിണറായി വിജയന്‍.
റെയില്‍വേ മന്ത്രിയോട് സംസാരിക്കാം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് പറഞ്ഞു കോണ്‍ഗ്രസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ്.
ഉപജാപവും ഇടനിലക്കാരും മന്‍മോഹന്‍ സിങ്ങിന്റെ കാലം കൊണ്ട് അവസാനിച്ചു. യു.ഡി.എഫിന്റെ അപക്വസമീപനത്തിന്റെ തെളിവാണ് ഡല്‍ഹിയിലെ സമരമെന്നും സുരേന്ദ്രന്‍ ആലപ്പുഴയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."