പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി: വര്‍ഗീയതയുടെ ഉപാസകന്‍ കേരളത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദി വര്‍ഗീയതയുടെ ഉപാസകനും വാഗ്ദാനലംഘനങ്ങളുടെ അപ്പോസ്ഥലനുമാണെന്ന് പിണറായി ആരോപിച്ചു. ഇത്തരക്കാരെ കേരളം പടിക്കുപുറത്തുനിര്‍ത്തും. കേന്ദ്രം കേരളത്തിനുള്ള വികസനത്തിന് തുരങ്കം വയ്ക്കുകയാണ് ചെയ്തത്. പ്രളയകാലത്തെ അരിയുടെ പണം കണക്കുപറഞ്ഞു വാങ്ങി. സഹായിക്കാന്‍ തയാറായവരെപോലും വിലക്കി. എന്നിട്ട് ഇവിടെ വന്ന് വികസനം പ്രസംഗിച്ചാല്‍ ജനങ്ങള്‍ തിരിച്ചറിയും.
പ്രധാനമന്ത്രി അടക്കം വന്നിട്ടും സംഘപരിവാറിന് ഇവിടെ സ്വാധീനമുറപ്പിക്കാന്‍ കഴിയാതിരുന്നത് ഇടതുപക്ഷം ശക്തമായത് കൊണ്ടാണ്. വികസന കാര്യങ്ങളില്‍ ഒപ്പം നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ വികസനത്തിന് കേന്ദ്രം തുരങ്കം വെക്കുകയാണ്. കേരളത്തെ എപ്പോഴും ഇകഴ്ത്തി കാട്ടാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അതിനുള്ള ശ്രമമാണ് സംഘ് പരിവാര്‍ എല്ലാ കാലത്തും നടത്തിയത്.
മത്സ്യത്തൊഴിലാളികള്‍ ത്യാഗനിര്‍ഭരമായി പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. സഹായത്തിന് മുന്നോട്ട് വന്ന രാജ്യങ്ങളെ അതിനനുവദിച്ചില്ല. സഹായിക്കാന്‍ തയ്യാറായവരെ പോലും വിലക്കി. ഇങ്ങനെ ഉള്ളവര്‍ ഇവിടെ വന്ന് സംസാരിക്കുമ്പോള്‍ ആളുകള്‍ അത് തിരിച്ചറിയും.
കോണ്‍ഗ്രസും ബിജെപിയുമാണ് ഇരട്ട സഹോദരങ്ങള്‍. കോണ്‍ഗ്രസിനെ ജയിപ്പിച്ച എത്ര സംസ്ഥാനങ്ങളാണ് ബി.ജെ.പിക്ക് അവര്‍ കാഴ്ചവച്ചത്. കേരളത്തെ അങ്ങനെ മാറ്റാന്‍ സമ്മതിക്കില്ല. പിണറായി വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചത് മറന്നുപോയോ. അത്തരക്കാരുടെ വികസന പ്രസംഗത്തിനൊക്കെ ജനം മറുപടി നല്‍കും.
കേരളത്തെ പാഠം പഠിപ്പിക്കാനും ശിക്ഷിക്കാനുമാണ് ശ്രമം. കഴിഞ്ഞ തവണ കിട്ടിയ വോട്ടുപോലും ഇത്തവണ ബി.ജെ.പിക്കു കിട്ടില്ല. നേമത്തെ അക്കൗണ്ടും ഇത്തവണ പൂട്ടിക്കും. നേമത്ത് കഴിഞ്ഞ തവണ വിജയിച്ചത് കോണ്‍ഗ്രസ് സഹായിച്ചതുകൊണ്ടാണ്. വര്‍ഗീയതക്ക് കീഴ്‌പ്പെടുന്ന മണ്ണല്ല കേരളം. വര്‍ഗീയതക്കു വളരാന്‍ പറ്റിയ മണ്ണല്ല കേരളത്തിന്റേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."