കനക്കുന്ന പ്രതിഷേധം തണുപ്പിക്കാന്‍ ബോധവത്കരണവുമായി ഡി.വൈ.എഫ്.ഐ
കണ്ണൂര്‍: കെ.റെയിലിനെതിരേ പ്രതിഷേധം ആളിപ്പടരുമ്പോള്‍ വീട് കയറിയുള്ള ബോധവത്കരണവുമായി
ഡിവൈഎഫ്‌ഐ. ജനസഭ എന്ന പേരില്‍ കെ റെയില്‍ അനുകൂല പരിപാടി ചോറ്റാനിക്കരയിലും നടത്തുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ആണ് ഈ പരിപാടിയുടെ ഉദ്ഘാടകന്‍. കണ്ണൂരിലും ഭൂവുടമകളെ നേരിട്ട് കണ്ട് പ്രചാരണം ശതമാക്കുകയാണ് ഡി.വൈ.എഫ്.ഐ.പദ്ധതിയെ പറ്റി നേരിട്ട് വിശദീകരിക്കും. ആശങ്കയകറ്റാനാണ് വീടുകള്‍ കയറിയുള്ള പ്രചാരണമെന്നും ഡിവൈഎഫ്‌ഐ നേതൃത്വം വ്യക്തമാക്കി.
കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് ബോധപൂര്‍വമുള്ള തെറ്റിധാരണയും ആശങ്കയുമുണ്ടാക്കാനുള്ള ശ്രമവുമാണെന്നാണ് ഡി.വൈ.എഫ്.ഐ പറയുന്നത്. സമരത്തിന്റെ ലക്ഷ്യം കേരള വികസനത്തെ അട്ടിമറിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.
സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്ന പ്രദേശത്തെ ഭൂവുടമകളെ കണ്ട് പദ്ധതി വിശദീകരിക്കും. ഇതിനോടൊപ്പം പദ്ധതിയുമായി ബന്ധപ്പെട്ട് ലഖുലേഖ കൂടി നല്‍കും. പദ്ധതിയുടെ ആവശ്യം അതിന്റെ പ്രാധാന്യം വിശദീകരിക്കുക എന്നതാണ് പ്രധാനമായി ഡിവൈഎഫ്‌ഐ ലക്ഷ്യമിടുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബോധവത്കരണപരിപാടി. പദ്ധതി കേരളത്തിന് ആവശ്യമാണ്. അതിനെ പറ്റി ജനങ്ങളോട് കൂടുതല്‍ വിശദീകരിക്കനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് കണ്ണൂരിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലയിലെ പ്രാദേശിക നേത്യത്വവും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."