HOME
DETAILS

ശുഭപ്രതീക്ഷ: മുഖ്യമന്ത്രി ധൃതി വേണ്ട: കേന്ദ്രം

  
backup
March 25 2022 | 07:03 AM

%e0%b4%b6%e0%b5%81%e0%b4%ad%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0

ദേശീയ റെയിൽ പ്ലാനിന്റെ
ഭാഗമായി കാണണമെന്ന്
മുഖ്യമന്ത്രി
സാങ്കേതിക, പാരിസ്ഥിതിക
പ്രശ്‌നങ്ങളെന്ന് റെയിൽവേ മന്ത്രി
ന്യൂഡൽഹി
കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ അർധഅതിവേഗ പദ്ധതിയായ സിൽവർ ലൈനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയിൽനിന്ന് ശുഭസൂചനയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ രാവിലെ 11.30 നു പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിലെത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തങ്ങൾ പറഞ്ഞ കാര്യങ്ങളോട് അതീവ താൽപര്യത്തോടെയാണ് പ്രധാനമന്ത്രി പ്രതികരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. റെയിൽവേ മന്ത്രിയുമായി കാര്യങ്ങൾ വിശദമായി സംസാരിക്കാമെന്നും എന്താണ് ചെയ്യാൻ കഴിയുകയെന്ന് ആലോചിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകിയെന്നു മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സിൽവർ ലൈൻ പദ്ധതിക്ക് വേഗത്തിൽ കേന്ദ്രാനുമതി ലഭിക്കാൻ ഇടയാക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയെ സന്ദർശിച്ച കാര്യങ്ങളും പ്രധാനമന്ത്രി ബന്ധപ്പെടാമെന്നു പറഞ്ഞതുമാണ് റെയിൽവേ മന്ത്രിയോട് സംസാരിച്ചതെന്നും കൂടുതൽ ചർച്ച നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിലവിലെ സർവേ ആർക്കും ഒരു നഷ്ടവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർവേയുടെ ഭാഗമായി തയാറാക്കുന്ന സാമൂഹിക ആഘാത പഠനം കഴിഞ്ഞു മാത്രമേ ഭൂമി ഏറ്റെടുക്കലിലേക്ക് പോകുകയുള്ളൂ. ആ സമയം എല്ലാവരെയും വിളിച്ചുസംസാരിച്ച് അവരുടെ കെട്ടിടത്തിനും ഭൂമിക്കും കൂടുതൽ വില നൽകി ഏറ്റെടുക്കും. സിൽവർ ലൈൻ പദ്ധതി ദേശീയ റെയിൽ പ്ലാനിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയുടെ ഭാഗമായി കൂടി സിൽവർ ലൈൻ പദ്ധതിയെ കാണണമെന്നും
പദ്ധതിക്കെതിരേ തെറ്റിദ്ധാരണയുണ്ടാക്കുന്നവരെ തുറന്നുകാട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ കേരളം തിടുക്കം കാണിക്കരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. പദ്ധതി വളരെ സങ്കീർണമാണ്. പദ്ധതി സംബന്ധിച്ച സംസ്ഥാന സർക്കാറിന്റെ കണക്ക് ശരിയല്ല. പദ്ധതിച്ചെലവ് 63,000 കോടിരൂപയാണെന്ന സംസ്ഥാന സർക്കാറിന്റെ കണക്കിൽ പൊരുത്തക്കേടുണ്ട്. റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തലിൽ ഇത് ഒരു ലക്ഷം കോടിക്കു മുകളിൽ പോകും. സിൽവർ ലൈൻ പദ്ധതിക്ക് സാങ്കേതിക പ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമുണ്ടെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.
വലിയ ജനകീയ പ്രക്ഷോഭങ്ങളും പദ്ധതിക്കെതിരേ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നന്നായി ആലോചിച്ചു വേണം ഇങ്ങനെയൊരു പദ്ധതിയുമായി മുന്നോട്ടു പോകാൻ. എല്ലാം വശവും പരിശോധിച്ച് കേരളത്തിന്റെ നന്മ മുൻനിർത്തിയുള്ള നല്ലൊരു തീരുമാനം ഇക്കാര്യത്തിൽ എടുക്കുമെന്നും അതു വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago