HOME
DETAILS
MAL
അനുമതി നേടിയെടുക്കാൻ ഇടനിലക്കാർ: സതീശൻ
backup
March 25 2022 | 07:03 AM
കൊല്ലം
സിൽവർ ലൈനിന് കേന്ദ്ര അനുമതി നേടിയെടുക്കുന്നതിനായി ഇടനിലക്കാരുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
സി.പി.എം- ബി.ജെ.പി ഒത്തുതീർപ്പിന് ഒരാഴ്ചയായി ഈ ഇടനിലക്കാർ ഡൽഹിയിൽ പ്രവർത്തിക്കുകയാണ്.
ഇതേ ഇടനിലക്കാരാണ് സ്വർണക്കടത്തു കേസിലെ അന്വേഷണം നിർത്തിച്ചതെന്നും സതീശൻ ആരോപിച്ചു.എം.പിമാർക്കെതിരെ ഡൽഹി പൊലിസിന്റെ ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഒരു പ്രകോപനവുമില്ലാതെ ക്രൂരമായ ആക്രമണമാണ് ഉണ്ടായത്.
ആക്രമണത്തിനു പിന്നിൽ ഇടനിലക്കാരുടെ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സതീശൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."