വിനാശമല്ല, വികസനമാണ് വേണ്ടത്; സിൽവർ ലൈനിനെതിരേ മേധാപട്കർ
തിരുവനന്തപുരം
വികസനമാണ്, വിനാശമല്ല വേണ്ടതെന്ന് മേധാപട്കർ. ഇത് ഉക്രൈയ്‌നല്ല, കേരളമാണെന്നും സിൽവർ ലൈൻ പരാജയപ്പെടുന്ന പദ്ധതിയാണെന്നും മേധാപട്കർ പറഞ്ഞു.
സിൽവർ ലൈൻ ജനകീയ സമര സമിതി ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
പ്രളയത്തിനുശേഷം കേരളം വികസനരീതി തിരുത്തുമെന്നാണ് കരുതിയത്. സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി ലാഭകരമല്ലാത്തതും പാരിസ്ഥിതികമായി വിനാശകരവുമാണ്. ഇതുപോലുള്ള പദ്ധതികൾ ചില രാഷ്ട്രീയക്കാർക്ക് അഭിമാനകരമായ വിഷയങ്ങളാണ്. എന്നാൽ അവ ഞങ്ങൾക്ക് സ്വീകാര്യമല്ല.
ഈ സമരത്തെ നന്ദിഗ്രാം പാതയിലേക്ക് നയിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടോ എന്നും മേധാപട്കർ ചോദിച്ചു. എം.പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രയിൻ വിരുദ്ധ സമര നേതാവ് ശശികാന്ത് സോനാവാനേ, ഉമ്മൻചാണ്ടി, എം.എം ഹസൻ, പി.എം.എ സലാം, മോൻസ് ജോസഫ്, സി.ആർ നീലകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."