HOME
DETAILS
MAL
വാണിജ്യ, വ്യവസായമേഖല തടസപ്പെടരുതെന്ന് ഫിക്കി
backup
March 25 2022 | 07:03 AM
കൊച്ചി
ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ വാണിജ്യ, വ്യവസായമേഖലകളുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മുഖ്യമന്ത്രിക്ക് കത്തുനൽകി. കൗൺസിൽ ചെയർമാൻ ദീപക് എൽ. അസ്വാനി, കോ ചെയർ ഡോ.എം.ഐ സഹദുള്ള എന്നിവരാണ് കത്തുനൽകിയത്.
സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകർഷിക്കാൻ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും നിക്ഷേപകർക്കായി കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പണിമുടക്കിൽ വാണിജ്യ, വ്യവസായ മേഖല തടസമില്ലാതെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ വാണിജ്യ, വ്യവസായമേഖല തിരിച്ചുവരവിന്റെ പാതയിലാണ്. സാമ്പത്തികവർഷം അവസാനിക്കാനിരിക്കെ രണ്ടുദിവസങ്ങളിൽ പ്രവർത്തനം തടസപ്പെടുന്നത് കനത്ത തിരിച്ചടിയും പ്രതിസന്ധിയും സൃഷ്ടിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."