ദേശീയ പണിമുടക്ക് ; ഒരുക്കങ്ങൾ പൂർത്തിയായതായി സംയുക്ത ട്രേഡ് യൂനിയന്‍ സമിതി
തിരുവനന്തപുരം
28, 29 തീയതികളില്‍ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംയുക്ത ട്രേഡ് യൂനിയന്‍ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 48 മണിക്കൂറാണ് പൊതുപണിമുടക്ക്. 28ന് രാവിലെ ആറു മുതല്‍ 30ന് രാവിലെ ആറുവരെയാണ് പണിമുടക്ക്.
ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്, പത്രം, ഫയര്‍ ആന്‍ഡ് റെസ്ക്യൂ പോലുള്ള അവശ്യ സര്‍വിസുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കട-കമ്പോളങ്ങൾ പൂര്‍ണമായും അടഞ്ഞുകിടക്കും. കര്‍ഷക സംഘടനകള്‍, കര്‍ഷകത്തൊഴിലാളി സംഘടനകള്‍, കേന്ദ്ര-സംസ്ഥാന സര്‍വിസ് സംഘടനകള്‍, അധ്യാപക സംഘടനകള്‍, ബി.എസ്.എന്‍.എല്‍ , എല്‍.ഐ.സി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും.
എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ഐ.ഡബ്ലിയു.എ, എച്ച്.എം.എസ്, എ.ഐ.യു.ടി.യുസി, കെ.ടി.യു.സി, എന്‍.ടി.യു.ഐ, ഐ.എന്‍.എല്‍.സി, കെ.ടി.യു.സി(എം), ജെ.ടി.യു, എസ്.ടി.യു, യു.ടി.യു.സി തുടങ്ങിയ സംഘടനകള്‍ സംസ്ഥാനത്ത് പണിമുടക്കില്‍ പങ്കുചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."