HOME
DETAILS

മുഖ്യമന്ത്രിക്കെതിരേ കെ.സുധാകരന്‍: അദാനി കണ്ണൂരിലെത്തിയത് കരാര്‍ ഒപ്പുവെച്ചതിന്റെ പാരിതോഷികം കൈമാറാനെന്ന്

  
backup
April 03 2021 | 09:04 AM

pinarayi-vijayan-against-k-sudhakaran-2021

കണ്ണൂര്‍: അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷമായ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കരാര്‍ ഒപ്പുവെച്ചതിന്റെ പാരിതോഷികം മുഖ്യമന്ത്രിക്ക് കൈമാറാനാണ് അദാനി കണ്ണൂരില്‍ വന്നതെന്നു കെ. സുധാകരന്‍ ആരോപിച്ചു.

ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കണ്ണൂരിലെത്തിയ അദാനി താമസിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. തന്നെ അദാനി കണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരോപണം വരുമ്പോള്‍ മറുപടി നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. ആത്മാര്‍ഥത ഉണ്ടെങ്കില്‍ മറുപടി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ അദാനിയുടെ യാത്രയെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരട്ട വോട്ട് കണ്ടെത്തിയ സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ ജനാധിപത്യത്തിന് തന്നെ കളങ്കമാകും.. പോസ്റ്റല്‍ വോട്ട് കൈകാര്യം ചെയ്യുന്നത് തികഞ്ഞ അനാസ്ഥയോടെയാണ്. പോസ്റ്റല്‍ വോട്ടുകള്‍ വഴിയരുകില്‍ വെച്ച് ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിക്കുകയും എല്‍.ഡി.എഫിന് അനുകൂലമല്ലാത്ത വോട്ടുകള്‍ നശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. ഇത്രയും സുതാര്യതയില്ലാത്ത ഒരു തെരഞ്ഞെടുപ്പ് ഇവിടെ നടന്നിട്ടില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago