HOME
DETAILS
MAL
നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണം; മൂന്ന് മാസം സമയം നല്‍കി ഹൈക്കോടതി
backup
January 23 2023 | 09:01 AM
തിരുവനന്തപുരം: നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. ഇതിനായി സര്‍ക്കാരിന് മൂന്ന് മാസത്തെ സാവകാശം നല്‍കി.
2018 ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുനഃപരിശോധിക്കേണ്ടത്. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ മിനിമം വേതനം 20,000 രൂപയായിട്ടും പരമാവധി 30000 രൂപയായിട്ടുമാണ് അന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ മാനേജ്‌മെന്റും നഴ്‌സുമാരും വ്യത്യസ്ത ഹരജികളുമായി കോടതിയെ സമീപിച്ചിരുന്നു.
ആശുപത്രി മാനേജ്‌മെന്റുകളുടെയും നഴ്‌സുമാരുടെയും ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."