ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം: പി.സി ജോര്‍ജ്
കണ്ണൂര്‍: ജനവാസ മേഖലയിലൂടെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ജനവാസ മേഖലയിലൂടെ ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരേ ഗ്യാസ് പൈപ്പ്‌ലൈന്‍ വിക്ടിംസ് ഫോറം നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൈപ്പ്‌ലൈന്‍ വരുന്നതിനെ ആരും എതിര്‍ക്കുന്നില്ല. ജനവാസ കേന്ദ്രത്തിലൂടെ മാത്രമേ കൊണ്ടുപോകൂ എന്ന നിര്‍ബന്ധമാണ് മനസിലാവാത്തത്.
റൂട്ട് നിശ്ചയിക്കുന്നതിനു മുമ്പ് പൈപ്പ് കൊണ്ടിട്ടത് എന്തിനാണ് എന്നതും ദുരൂഹമാണ്. കോടികളുടെ അഴിമതി കണ്ടുപിടിക്കാന്‍ സി.ബി.ഐയെ ചുമതലപ്പെടുത്താനുള്ള തന്റേടം കേന്ദ്രസര്‍ക്കാര്‍ കാണിക്കണമെന്നും കോടതി നിരീക്ഷണത്തോടെയുള്ള സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്ടിംസ് ഫോറം സംസ്ഥാന വൈസ് ചെയര്‍മാന്‍ എ ഗോപാലന്‍ അധ്യക്ഷനായി.
ലിസി സണ്ണി, സംസ്ഥാന കണ്‍വീനര്‍ അലവിക്കുട്ടി കാവനൂര്‍, സംസ്ഥാന വൈസ് ചെയര്‍മാന്‍ അഡ്വ. അബ്ദുസലാം, ഡോ. ഡി സുരേന്ദ്രനാഥ്, എന്‍ സുബ്രഹ്മണ്യന്‍, ഭാസ്‌കരന്‍ വെള്ളൂര്‍, പി.പി മോഹനന്‍, അഡ്വ. കസ്തൂരി ദേവന്‍, പള്ളിപ്രം പ്രസന്നന്‍, അബ്ദുല്‍ ജബ്ബാര്‍, ഫിറോസ് ചക്കരക്കല്ല്, കെ സുനില്‍കുമാര്‍, രാമര്‍കുട്ടി വെള്ളാവ്, യു.കെ സെയ്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."