ദുബൈ എക്‌സ്‌പോ നഗരി ഇനി അവസരങ്ങളുടെ ഡിസ്ട്രിക് 2020
ദുബൈ: ലോക പ്രസിദ്ധമായ ദുബൈ എക്‌സ്‌പോ 2020 അവസാനിക്കാന്‍ ഇനി ദിനങ്ങള്‍ മാത്രം. എക്‌സ്‌പോയ്ക്ക് തിരശീലവീണാല്‍ ആ നഗരി ഇനി ഡിസട്രിക്റ്റ് 2020 ആയി അറിയപ്പെടും. 6 മാസം നീണ്ടുനിന്ന ലോക മേളയായ എക്‌സ്‌പോയാണ് മാര്‍ച്ച് 31 ന് അവസാനിക്കുന്നത്. 4.38 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്ത് നിര്‍മിച്ച എക്‌സ്‌പോയുടെ 80 ശതമാനം നിര്‍മിതികളും പുനര്‍നിര്‍മിക്കുകയും ഒരു പുതിയ നഗരമാക്കി മാറ്റുമെന്നും യു.എ.ഇ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം
ഡയറക്ടര്‍ തല അല്‍ അന്‍സാരി പറഞ്ഞു. ആളുകള്‍ക്ക് ജോലി ചെയ്യാനും ജീവിക്കാനും പര്യവേഷണം ചെയ്യാനും കഴിയുന്ന നഗരമാവും ഇത്. സര്‍ക്കാര്‍
ഓഫീസുകള്‍, കമ്പനികള്‍,അക്കാദമിക് കേന്ദ്രങ്ങള്‍,സാംസ്്കാരിക ആകര്‍ഷണങ്ങള്‍,ലാബുകള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാവും ഡിസട്രിക്റ്റ് 2020. 85 സ്റ്റാര്‍ട്ട് അപ്പുകളുള്‍ക്കൊള്ളുന്ന സംരംഭം ഈ വര്‍ഷം തന്നെ ആരംഭിക്കും. 120 രാജ്യങ്ങളില്‍ നിന്നുള്ള 3200ലധികം അപേക്ഷകള്‍ നിലവില്‍ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കുന്നവക്ക് രണ്ട് വര്‍ഷത്തേക്ക് വാടക രഹിതമായി പ്രവര്‍ത്തിക്കാനുള്ള അവസരവും ഇവിടെ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."