HOME
DETAILS
MAL
ദേശീയ പണിമുടക്കില്‍ നിന്ന് സിനിമാ തിയറ്ററുകളെ ഒഴിവാക്കണമെന്ന് ഫിയോക്
backup
March 25 2022 | 12:03 PM
തിരുവനന്തപുരം: 28,29ലെ ദേശീയ പണിമുടക്കില്‍ നിന്ന് സിനിമ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിന് ശേഷം തിയറ്ററുകള്‍ പൂര്‍ണമായി തുറന്ന വരുന്ന സമയമാണിതെന്നും ഈ ഘട്ടത്തില്‍ തീയറ്ററുകള്‍ അടച്ചിടുന്നത് തിരിച്ചടിയാകുമെന്നും ഫിയോക് അഭിപ്രായപ്പെട്ടു.
ഇന്ധന വിലവര്‍ധന അടക്കം കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സംയുക്ത തൊഴിലാളി യൂണിയന്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. കേരളത്തിലും പണിമുടക്ക്ശക്തമാകും. എല്ലാ മേഖലയും പണിമുടക്കില്‍ സഹകരിക്കണമെന്നും, അവശ്യ സര്‍വ്വീസുകളെ സമരത്തില്‍ നിന്നൊഴിവാക്കുമെന്നും സംയുക്ത തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."