ഉമ്മയും ഭാര്യയും മക്കളും വിളിച്ച് കരയുന്നു; ഇങ്ങനെ വ്യക്തിപരമായി ആക്രമിക്കരുത്: വിങ്ങിപ്പെട്ടി ഫിറോസ് കുന്നംപറമ്പിലിന്റെ വീഡിയോ
കോഴിക്കോട്: തനിക്കെതിരേ വ്യാപക അപവാദ പ്രചാരണം നടക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നും അപേക്ഷിച്ചു തവനൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. തനിക്കും ഉമ്മയും ഭാര്യയും മക്കളുമുണ്ട്. അത് കൊണ്ട് ഇത്തരത്തിലുള്ള വ്യക്തിഹത്യ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആശയപരമായിട്ട് ഒന്നും പറയാനില്ലെങ്കില്‍ അത് ഒഴിവാക്കണം. അതല്ലാതെ ഫിറോസ് കുന്നംപറമ്പില്‍ കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയില്‍ പ്രചരണങ്ങള്‍ നടത്തുമ്പോള്‍ എന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ പറ്റു. ഇതൊക്കെ തവനൂരിലെ ജനങ്ങള്‍ കാണുന്നുണ്ട്. ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി, നിങ്ങള്‍ക്കുമുണ്ട് കുടുംബം, നിങ്ങള്‍ക്കുമുണ്ട് ഭാര്യയും മക്കളുമൊക്കെ. ഇത്തരത്തില്‍ ചെയ്യുന്നത് ശരിയല്ല. വലിയ വിഷമത്തോടുകൂടിയാണ് താന്‍ ഈ പറയുന്നത്. തന്റെ ഉമ്മയും ഭാര്യയും മക്കളുമൊക്കെ ഫോണിലൂടെ വിളിച്ച് കരയുകയാണ്. ദയവുചെയ്ത് ഇങ്ങനെ ആക്രമിക്കരുത്. നിങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയം പറഞ്ഞോ, ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയം പറയും. പക്ഷെ വ്യക്തിപരമായി ആക്രമിക്കരുതെന്ന അപേക്ഷയുണ്ടെന്നും ഫിറോസ് വിഡിയോയില്‍ പറഞ്ഞു.
ഇത്തരം വ്യാജപ്രചരണങ്ങള്‍ക്ക് തവനൂരിലെ ജനം മറുപടി നല്‍കും. ഒരു സ്ഥാനാര്‍ഥിയായതിന്റെ പേരില്‍ ഒരു മനുഷ്യനെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ല. വ്യക്തിപരമായി ഇല്ലാതാക്കാനേ സാധിക്കൂവെന്നും പക്ഷേ ഇതൊക്കെ തവനൂരിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
പോളിങ് ബൂത്തിലേക്ക് പോകാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ തനിക്കെതിരേ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും അദ്ദേഹത്തിന്റെ സൈബര്‍ വിങും നടത്തുന്ന അപവാദ പ്രചരണങ്ങള്‍ നടത്തുന്നത്് വളരെ മോശം പ്രവണതയാണത്. ഒരിക്കലും അത് ചെയ്യാന്‍ പാടില്ല. കാരണം ആറ് വര്‍ഷമായിട്ട് സോഷ്യല്‍ മീഡിയയിലൂടെ താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളൊക്കെ നിങ്ങള്‍ക്ക് അറിയാം. പാവപ്പെട്ട രോഗികളും ആരോരുമില്ലാത്ത ആളുകളെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുമ്പോള്‍ തനിക്ക് കിട്ടിയ അവസരമായിട്ടാണ് താന്‍ ഈ സ്ഥാനാര്‍ഥിത്വത്തെ കണ്ടത്.
ഇതിലൂടെ കുറേയേറെ ആളുകള്‍ക്ക് കൂടുതല്‍ നന്മ ചെയ്യാന്‍ സാധിക്കുമെന്ന ലക്ഷ്യത്തോടെയാണ് താന്‍ വന്നത്. പക്ഷേ ഒരു സ്ഥാനാര്‍ഥിയായി എന്നതിന്റെ പേരില്‍ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും കുന്നംപറമ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."