പി.സി ജോര്‍ജിനെ പുറത്താക്കിയതായി കേരള ജനപക്ഷം; പിന്തുണ യു.ഡി.എഫിന്
ആലപ്പുഴ: കേരള ജനപക്ഷം(സെക്കുലര്‍) നേതാവ് പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് എസ്. ഭാസ്കരപിള്ള. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പിന്തുണ യു.ഡി.എഫിനായിരിക്കുമെന്നും എസ് ഭാസ്കരപിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭാസ്കരപിള്ളയാണ് കേരള ജനപക്ഷം(സെക്കുലര്‍) പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍. 2021 മാര്‍ച്ച് ഏഴിന് പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി പിളര്‍ന്നതായി വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടി ചെയര്മാന് ഇ കെ ഹസന്‍കുട്ടിയെയും മറ്റ് ഭാരവാഹികളെയും നീക്കിയാണ് പിളര്‍ന്ന വിഭാഗം പുതിയ കമ്മിറ്റി രൂപീകരിച്ചത്.
ദളിത്, ഈഴവ, ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം വേദനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയും നിലപാടില്ലാത്ത രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന പി. സി ജോര്‍ജിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റിയുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."