മാണിയോട് ചെയ്ത ക്രൂരത ജോസ് കെമാണി മറന്നാലും ജനം മറക്കില്ല- ഉമ്മന്‍ ചാണ്ടി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി സ്ഥാനാര്‍ത്ഥിയുമായ ഉമ്മന്‍ചാണ്ടി. വലിയ പ്രതീക്ഷ ഇല്ലാത്ത മണ്ഡലങ്ങളില്‍ പോലും പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. ആരാണ് ക്യാപ്റ്റനെന്ന് ജനങ്ങള്‍ തീരുമാനിക്കും. താന്‍ യുഡിഎഫിന്റെ ക്യാപ്റ്റനല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാണിയോട് ചെയ്ത ക്രൂരത ജോസ് കെമാണി മറന്നാലും ജനം മറക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. കേരളാ കോണ്‍ഗ്രസ് അര്‍ഹിക്കാത്ത് രാജ്യസഭാ സീറ്റ് ജോസ് കെമാണിക്ക് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജോസ് കെ മാണിയുടെ വരവ് എല്‍.ഡി.എഫിന് ഗുണം ചെയ്യില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഉള്‍പ്പടെ അത് കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയം ഉയര്‍ത്താന്‍ ബി.ജെ.പിക്ക് അവകാശമില്ല. അധികാരം ഉണ്ടായിട്ടും ശബരിമലയില്‍ നിയമനിര്‍മ്മാണം നടത്താന്‍ ബി.ജെ.പിക്കായില്ലെന്ന് ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡിഎ.ഫിലെ പ്രശ്‌നങ്ങള്‍ ജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ഗുണം ചെയ്തുമെന്നും യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എല്‍.ഡി.എഫിന് മറുപടി ഇല്ലാതെ പോയെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."