ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ ഓടിക്കാന്‍ 32 സഊദി വനിതകള്‍ക്ക് യോഗ്യത
ജിദ്ദ: പുണ്യനഗരങ്ങളായ മക്കയേയും മദീനയേയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ഹറമൈന്‍ എക്സ്പ്രസ് മെട്രോ ട്രെയിന്‍ ഓടിക്കാന്‍ 32 സഊദി വനിതകള്‍ യോഗ്യത നേടി. സഊദി റെയില്‍വേ പോളിടെക്നികില്‍ നിന്ന് ഒരു വര്‍ഷത്തെ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ ജോലിയില്‍ പ്രവേശിപ്പിച്ചു.
സഊദി അറേബ്യ റെയില്‍വേ (എസ്.എ.ആര്) ആണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി നിയമനത്തിന് അംഗീകാരം നല്‍കിയത്. സഊദി റെയില്‍വേ പോളിടെക്നിക് (എസ്.ആര്.പി) കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഒരു വര്‍ഷത്തെ കോഴ്സിലേക്ക് വനിതകളെ പരീക്ഷയും അഭിമുഖവും നടത്തി തെരഞ്ഞെടുത്തത്.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ഉംറക്കാര്‍ക്കും മദീന സന്ദര്‍ശകര്‍ക്കും പൊതുയാത്രക്കാര്ക്കും ഏറെ ഉപകാരപ്പെടുന്ന ഹറമൈന്‍ എക്സ്പ്രസ് മെട്രോ ട്രെയിന്‍ സര്‍വീസിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനവും സന്തോഷവുണ്ടെന്ന് ലോക്കോ പൈലറ്റ് തര്ആ അലി അല്‍സഹ്റാനി പറഞ്ഞു. ആദ്യ ബാച്ചില്‍ തന്നെ പ്രവേശനം ലഭിച്ചപ്പോള്‍ അത് വലിയ അംഗീകാരമായിരുന്നുവെന്ന് ലോക്കോ പൈലറ്റുമാരായ റൊതെല്ല യാസര്‍ നജ്ജാര്‍, റനീം തലാല്‍ അസൂസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. സഊദി വനിതകളെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഭരണാധികാരികള്‍ കാണിക്കുന്ന പ്രത്യേക പരിശ്രമങ്ങള്‍ക്ക് അവര്‍ നന്ദി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."