HOME
DETAILS

പ്രവാസികളെ സഊദിയില്‍ പ്രവേശിച്ചയുടന്‍ സാമൂഹിക ഇന്‍ഷുറന്‍സില്‍ ചേര്‍ക്കണമെന്ന് ഗോസി

  
backup
January 24 2023 | 05:01 AM

gosi-employers-can-proactively-register-non-saudi-workers-data

റിയാദ്: തൊഴിലുടമകള്‍ പ്രവാസി തൊഴിലാളികളുടെ ശമ്പളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവര്‍ രാജ്യത്ത് പ്രവേശിച്ചയുടന്‍ തന്നെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) പദ്ധതി പ്രകാരം സമര്‍പ്പിക്കണം. ഇലക്ട്രോണിക് സേവനങ്ങള്‍ വഴി ഡാറ്റ നല്‍കി രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കുമെന്ന് ഗോസി അധികൃതര്‍ ഓര്‍മിപ്പിച്ചു.

ശമ്പളം ഉള്‍പ്പെടെയുള്ള പൂര്‍ണ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കാലതാമസമുണ്ടായാല്‍ അടുത്ത മാസം (ഫെബ്രുവരി ഒന്ന്) മുതല്‍ കംപ്യൂട്ടര്‍ സിസ്റ്റം തന്നെ വേതനം നിശ്ചയിക്കും. തൊഴിലുടമയും തൊഴിലാളിയും തമ്മിലുണ്ടാക്കിയ കരാര്‍പ്രകാരമുള്ള വിശദാംശങ്ങളാണ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്. ഇരുകക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണിത്.

തൊഴില്‍ നല്‍കുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ഇലക്ട്രോണിക് രീതിയില്‍ ഇടപാട് പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷ സമര്‍പ്പിച്ച് 'മൈ ബിസിനസ് ഇന്‍ഷുറന്‍സ്' പ്ലാറ്റ്‌ഫോം വഴി തൊഴിലുടമകള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. ഗോസി വഴിയുള്ള ആനുകൂല്യങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കാന്‍ ഇത് നിര്‍ബന്ധമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago