HOME
DETAILS

ഉരുളി വിറ്റ് ആർഭാട ജീവിതം; ഉരുളിക്കള്ളൻ പിടിയിൽ

  
backup
March 26 2022 | 04:03 AM

%e0%b4%89%e0%b4%b0%e0%b5%81%e0%b4%b3%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%86%e0%b5%bc%e0%b4%ad%e0%b4%be%e0%b4%9f-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4


കണ്ണൂർ
കണ്ണൂരിലും പരിസരങ്ങളിലും സാധനങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളിൽ നിന്ന് ഉരുളി മോഷ്ടിക്കുന്ന ഉരുളിക്കള്ളൻ അറസ്റ്റിൽ. ഇരിക്കൂർ കോളയാട് വരത്തൻകണ്ടി വി.കെ രോഹിത്( 22)ആണ് പിടിയിലായത്. കൂട്ടുപ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി. കണ്ണൂരിലെ വാടക സാധനങ്ങൾ വിൽക്കുന്ന കടകളിൽ നിന്ന് വിദഗ്ധമായാണ് ഓട്ടുരുളികൾ രണ്ടംഗ സംഘം കടത്തിയത്. ജില്ലയിലെ സമീപ പ്രദേശങ്ങളിൽ നിന്നായി എട്ട് ഓട്ടുരുളികളാണ് സംഘം മോഷ്ടിച്ചത്. ഒരാഴ്ചത്തേക്ക് ആവശ്യമുണ്ടെന്ന വ്യാജേന കടയിൽ നിന്ന് ഉരുളികൾ വാടകയ്ക്ക് കൊണ്ടുപോകുകയും ആഴ്ചകൾ പിന്നിട്ടിട്ടും തിരികെ നൽകാതെ മുങ്ങുന്നതായിരുന്നു തട്ടിപ്പ്. തിരികെ എത്താത്ത ഉരുളികൾക്കായി വാടകക്കാർ അന്വേഷിച്ചപ്പോഴാണ് സംഭവത്തിന് പിന്നിൽ ആസൂത്രിത മോഷണമാണ് നടക്കുന്നതെന്ന് വ്യക്തമായത്. ഫെബ്രുവരി രണ്ടിന് തളാപ്പിലെ വാടക സാധനങ്ങൾ വിൽക്കുന്ന വി.പി ബിജുവിന്റെ കടയിൽ നിന്ന് പ്രസവരക്ഷാമരുന്ന് ഉണ്ടാക്കാനാണെന്ന വ്യാജേന രണ്ടു ഓട്ടുരുളികളും ചട്ടുകവും രോഹിത്ത് വാങ്ങിയിരുന്നു.
ഉരുളികൾ തിരിച്ചെത്താത്തതിനെ തുടർന്ന് ടൗൺ പൊലിസിൽ പരാതി നൽകുകയായിരുന്നു. കണ്ണൂർ സിറ്റിയിലെ വാടക സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് വിവാഹത്തിനാണെന്ന വ്യാജേന ഇതേ സംഘം ഉരുളി കടത്തിയതോടെ പൊലിസ് അന്വേഷണം തുടങ്ങി. ശ്രീകണ്ഠപുരം, കാട്ടാമ്പള്ളി, ചക്കരക്കൽ, മയ്യിൽ എന്നിവിടങ്ങളിലെ ആക്രിക്കടകളിലാണ് ഉരുളികൾ വിറ്റത്. ഒന്നരലക്ഷം രൂപയാണ് വിറ്റുകിട്ടിയത്. സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എ.എസ്.ഐമാരായ രാജീവൻ, അജയൻ, നാസർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഉരുളി വിറ്റു കിട്ടുന്ന പണത്തിന് ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇവരുടെ പതിവെന്നു പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago