മാറ്റമില്ലാതെ കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 93,249 പേര്‍ക്ക് കൊവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം. 24 മണിക്കൂറിനിടെ 93,249 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 60,048 പേര് രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 513 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന് നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,64,623ആയി ഉയര്‍ന്നു.
1,24,85,509 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,16,29,289 പേര് രോഗമുക്തി നേടി. 6,91,597 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
7,59,79,651പേരാണ് രാജ്യത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചത്. മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഡ്, ഡല്‍ഹി, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍.
രാജ്യത്ത് പുതുതായി സ്ഥിരീകരിക്കുന്ന 60 ശതമാനം കേസുകളും മഹാരാഷ്ട്രയിലാണ്. രണ്ടു മാസത്തിനിടെ മഹാരാഷ്ട്രയില്‍ ഒമ്പതുമടങ്ങാണ് കൊവിഡ് വ്യാപനം. ശനിയാഴ്ച മാത്രം 49,447 കേസുകളും 277 മരണവും മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."