HOME
DETAILS

തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം കാലാവധി കഴിഞ്ഞിട്ടും പുതുക്കാൻ നടപടിയില്ല

  
backup
March 26 2022 | 05:03 AM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b4%ae-8


ഷഫീഖ് മുണ്ടക്കൈ
കൽപ്പറ്റ
സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണത്തിന്റെ കലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ചർച്ച പോലും ആരംഭിക്കാതെ സർക്കാർ. ഇക്കഴിഞ്ഞ ഡിസംബർ 31ഓടെയാണ് തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞത്. ഡിസംബറിൽ മന്ത്രി ഉൾപ്പെടെ പങ്കെടുത്ത പ്ലാന്റേഷൻ ലേബർ കമ്മിറ്റി (പി.എൽ.സി) യോഗം ചേർന്നെങ്കിലും ശമ്പള പരിഷ്‌കരണം സംബന്ധിച്ച ചർച്ചയുണ്ടായിട്ടില്ലെന്നാണ് വിവരം. ഇതോടെ മുൻവർഷങ്ങൾക്ക് സമാനമായി ഇത്തവണയും തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം വൈകും. കഴിഞ്ഞതവണ കലാവധി കഴിഞ്ഞ് ഒന്നര വർഷത്തിനു ശേഷമാണ് സേവന-വേതന വ്യവസ്ഥ പുതുക്കി നിശ്ചയിച്ചത്. ഇതിൽ മുൻകാല പ്രാബല്യവും അനുവദിച്ചിരുന്നില്ല. 50 രൂപയുടെ വർധനവാണ് കഴിഞ്ഞ തവണയുണ്ടായത്. മിനിമം വേതനം 600 രൂപയാക്കണമെന്ന വർഷങ്ങളായുള്ള തൊഴിലാളികളുടെ ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. 2017 ഡിസംബറിൽ കാലാവധി കഴിഞ്ഞ സേവന-വേതന വ്യവസ്ഥ 2019ൽ 50 രൂപയുടെ വർധനവ് വരുത്തി പുതുക്കി നിശ്ചയിച്ചെങ്കിലും തൊഴിലാളികളുടെ പ്രതിദിന വേതനം ഇപ്പോഴും 500 രൂപയ്ക്ക് താഴെ മാത്രമാണ്.
വേതന വർധനവിന് പുറമേ, വിരമിക്കൽ പ്രായം 60 ആയി ഉയർത്തണമെന്ന തൊഴിലാളികളുടെ ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഡിസംബറിൽ ചേർന്ന പി.എൽ.എസി യോഗം ഇതുസംബന്ധിച്ച് ചർച്ച ചെയ്തതിരുന്നു. തുടർന്ന് ജനുവരി 20നകം തീരുമാനമുണ്ടാക്കുമെന്ന് മന്ത്രി യോഗത്തെ അറിയിച്ചിരുന്നെങ്കിലും നടപടി ആയിട്ടില്ല. വിരമിക്കൽ പ്രായം സംബന്ധിച്ച ചർച്ചകളിൽ തീരുമാനമായതിന് ശേഷം മാത്രമേ ശമ്പള പരിഷ്‌കരണം ചർച്ചാവിഷയമാകു എന്നാണ് സൂചന. മൂന്നു വർഷത്തിലൊരിക്കൽ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നിരിക്കെ, തോട്ടം മേഖലയിൽ മാത്രമാണ് ഇതു നടപ്പാക്കാത്തത്. സർക്കാർ ജീവനക്കാർ ഉൾപ്പെടെ മറ്റു മേഖലകളിൽ ശമ്പള പരിഷ്‌കരണം കൃത്യമായി നടപ്പാക്കുന്ന സർക്കാർ തൊഴിലാളികളെ അവഗണിക്കുകയാണെന്നാണ് ആക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago