വൈകുന്നേരം ഒന്ന് കരുതണേ... വൈകിട്ട് വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് മന്ത്രി
തിരുവനന്തപുരം
വൈദ്യുതി ആവശ്യകത ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ വൈകിട്ട് ആറു മണി മുതൽ 11 മണി വരെ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. ദൈനംദിന വൈദ്യുതി ആവശ്യകതയുടെ 25 ശതമാനവും വൈകുന്നേരം ആറു മുതൽ 11 മണി വരെയുളള പീക്ക് സമയത്താണ്. സംസ്ഥാനത്തെ ആവശ്യമായ വൈദ്യതിയുടെ 30 ശതമാനം ആഭ്യന്തര ഉൽപാദനത്തിലൂടെയും ബാക്കി 70 ശതമാനം കേന്ദ്ര വിഹിതത്തിൽ നിന്നും മറ്റു ഉൽപാദകരിൽ നിന്നും വാങ്ങിയുമാണ് നിറവേറുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരം ആറു മണി മുതൽ 11 വരെയുള്ള സമയങ്ങളിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കനത്ത വർധനവാണ് ഉണ്ടായിട്ടുള്ളത്. പീക് സമയങ്ങളിലെ ആവശ്യം നിറവേറ്റുന്നതിന് പുറത്ത് നിന്ന് കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് അധിക സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക് അവനുകൾ, അയേൺ, വാഷിങ്ങ് മെഷീൻ, എയർ കണ്ടീഷണറുകൾ, ഇൻഡക്ഷൻ ഹീറ്ററുകൾ എന്നിവയുടെ ഉപയോഗവും കാർഷിക ആവശ്യത്തിനുള്ള പമ്പിങും വൈദ്യതി ദീപാലങ്കാരങ്ങളും വൈകിട്ട് പരാമാവധി കുറയ്ക്കുന്നതിലൂടെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത ഒരു പരിധിവരെ നിയന്ത്രിക്കാമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."