ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്റെ പാടുകള്‍; മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് നിഗമനം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കാസര്‍കോട്: നീര്ക്കയയില് അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്റെ പാടുകള്‍ കണ്ടെത്തി. കഴുത്ത് ഞെരിഞ്ഞാണ് ശ്രീനന്ദ മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ബേഡഡുക്ക കുണ്ടംകുഴിയിലെ നാരായണി (45), മകള്‍ ശ്രീനന്ദ (13) എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണിയെ വീടിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലും മകളെ കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
നാരായണിയുടെ ഭര്‍ത്താവ് ഡ്രൈവര്‍ ചന്ദ്രന് സംഭവദിവസം ബസില്‍ വിനോദസഞ്ചാരികളെയും കൊണ്ട് ഊട്ടിയിലായിരുന്നു. നാരായണി മാനസികാസ്വാസ്ഥ്യം നേരിടുന്ന വ്യക്തിയായിരുന്നു. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."