മുഖ്യമന്ത്രി ഇന്ന് നടത്തിയത് വിടവാങ്ങല്‍ പ്രസംഗം: മുല്ലപ്പള്ളി
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ഇന്നത്തെ വാര്‍ത്താസമ്മേളനം വിടവാങ്ങല്‍ പ്രസംഗമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇല്ലാത്ത പ്രതിച്ഛായ സൃഷ്ടിക്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രിയുടേത്. കുറ്റംബോധം മറച്ചുവെക്കാനുള്ള വിലാപമാണ് മുഖ്യമന്ത്രിയുടെ കോണ്‍ഗ്രസ് വിമര്‍ശനമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കടുത്ത നൈരാശ്യം അദ്ദേഹത്തിന്റെ വാക്കുകളിലും ശരീരഭാഷയിലും കാണാനായി. വിഭാഗീയതയുടെ ഒരു തുറന്ന് പറച്ചില്‍കൂടിയായിരുന്നു അതെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.
ക്യാപ്റ്റന്‍ എന്ന വിളിപ്പേര് നല്‍കിയത് പിആര്‍ ഏജന്‍സിയാണ്. ഇവന്റ് മാനേജ്മെന്റ് ആളുകളാണ് ക്യാപ്റ്റനെന്ന് വിളിച്ചു തുടങ്ങിയത്. അത് കേട്ട് പിണറായി ആസ്വദിക്കുകയാണ്. പി ജയരാജന്റെ പ്രസ്താവന നിസാരമല്ല. ഇപിയുടേയും, കൊടിയേരിയുടെയും പ്രസ്താവനകള്‍ പാര്‍ട്ടിയില്‍ വളര്‍ന്ന് വരുന്ന വിഭാഗീയതയുടെ സൂചനയാണ് നല്‍കുന്നത്. മുഖസ്തുതിക്ക് പിണറായിക്ക് പട്ടം നല്‍കുന്നു. നുണകളുടെ ചക്രവര്‍ത്തിയാണ് പിണറായി. ആര്‍എസ്എസിനെ നേരിടാന്‍ കോണ്‍ഗ്രസ് എന്തു ചെയ്തന്ന പിണറായിയുടെ പരാമര്‍ശം കുറ്റബോധം കൊണ്ടാണ്. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് എല്‍ഡിഎഫ് നിര്‍ത്തിയത്. ബിജെപിയെ ജയിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."