HOME
DETAILS
MAL
പ്രവാസി വോട്ടവകാശം; ഓൺലൈൻ വോട്ട് പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി
backup
March 26 2022 | 05:03 AM
ന്യൂഡൽഹി
ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം അനുവദിക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്ന് കേന്ദ്ര നിയമനീതിന്യായകാര്യമന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ അറിയിച്ചു.
കെ. മുരളീധരൻ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഇലക്ഷൻ കമ്മിഷനുമായി ഈ കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.സുതാര്യവും കൃത്യവുമായ ഓൺലൈൻ വോട്ടിങ് സമ്പ്രദായമാണ് പരിഗണിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."