ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ ആശയം; പ്രവര്‍ത്തകരെ ആവേശത്തിലാക്കി എതിരാളികളെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ അണികളെ ആവേശത്തിലാക്കിയും സി.പി.എമ്മിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ചും രാഹുല്‍ഗാന്ധി.
കോഴിക്കോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കായി റോഡ് ഷോ നടത്തിയ ശേഷമാണ് രാഹുല്‍ തിരുവനന്തപുരത്തെത്തിയത്. കോഴിക്കോട്ടും തിരുവനന്തപുരത്തും പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഓട്ടോയിലെത്തിയും രാഹുല്‍ പ്രവര്‍ത്തകരെ ആവേശത്തിലാക്കി.
കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് രാഹുല്‍ ഗാന്ധി നേമത്ത് പറഞ്ഞു. ബി.ജെ.പിയും ആര്‍.എസ്.എസ്സും കേരളത്തിന്റെ ഐക്യത്തെ തകര്‍ക്കുന്നു. അവര്‍ കേരളത്തെ മനസ്സിലാക്കുന്നു എന്ന് നടിക്കുകയാണ്. നോട്ട് നിരോധനം എന്നത് ഒരു വൈകുന്നേരം കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനമാണ്. രാജ്യത്തെ ആരെയും കേള്‍ക്കാതെയാണ് പ്രധാനമന്ത്രി ആ തീരുമാനം എടുത്തത്. ജി.എസ്.ടിയും അങ്ങനെ തന്നെ. ഡല്‍ഹിയില്‍ ഇപ്പോള്‍ എന്ത് കൊണ്ടാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്? കൊവിഡ് കാലത്ത് ലോക്ഡൗണും ഒരു മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ചു. ഈ ചെയ്യുന്ന കാര്യത്തില്‍ ഹിന്ദു ചെയ്യുന്ന എന്ത് പ്രവര്‍ത്തിയാണ് ഉള്ളത്? ഇതില്‍ ധാര്‍ഷ്ട്യം മാത്രമാണുള്ളത്. ഇത് പോലെയാണ് ഇടത് മുന്നണിയും ചെയ്യുന്നത്.
പ്രധാനമന്ത്രി ഒരിക്കലും സി.പി.എം മുക്ത ഭാരതമെന്നോ കേരളമെന്നോ പറയുന്നത് കേള്‍ക്കുന്നില്ല. ഇ. ഡിയെ മറ്റ് സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ അവര്‍ നിശബ്ദരാണ്. കോണ്‍ഗ്രസിനെ തകര്‍ക്കുക മാത്രമാണ് ലക്ഷ്യം. കേരളം എന്നത് ഒരാശയമാണ്. അത് പോലെയാണ് കോണ്‍ഗ്രസ്. ബിജെപിയും ആര്‍ എസ് എസും സിപിഎമ്മും ഒരേ ആശയമുള്ളതാണ്. അവര്‍ക്ക് ധാര്‍ഷ്ട്യമാണുള്ളത്. യു.ഡി.എഫ് മുഖ്യമന്ത്രി വന്നാല്‍ തൊഴിലിന് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തേണ്ടി വരില്ല. ജോലി കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യു.ഡി.എഫ് മന്ത്രി രാജി വയ്ക്കും. യു.ഡി.എഫ് മുഖ്യമന്ത്രിക്ക് മനുഷ്യരുടെ വേദന മനസിലാകും. എന്നാല്‍ ഇടത് മുഖ്യമന്ത്രി അങ്ങനെ ചെയ്യില്ല.
ഇന്ന് ഒരു ഓട്ടോറിക്ഷയില്‍ കയറി. ഇന്ന് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് ഈ ഓട്ടോക്കാരന്‍ പറഞ്ഞു. ഇന്ധന വില കൂട്ടിയാണ് ബി.ജെ.പി വോട്ട് ചോദിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ്. നാടകമെല്ലാം കഴിഞ്ഞു. കേരളം എന്താണെന്ന് ഇന്ത്യയോട് പറഞ്ഞ് കൊടുക്കാന്‍ പോകുകയാണ്. യു ഡി എഫ് വന്നാല്‍ പാവപ്പെട്ട ഒരാള്‍ പോലും ഉണ്ടാകാന്‍ പോകുന്നില്ല. ന്യായ് പദ്ധതി ഇവിടെ തുടങ്ങിയാല്‍ ഇന്ത്യ മുഴുവന്‍ വ്യാപിക്കും. കേരളം വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ കഴിയുന്ന സംസ്ഥാനമാണ്. ഇന്ന് സമ്പദ് വ്യവസ്ഥ സ്തംഭനത്തിലാണ്. ഇന്ധന വിലവര്‍ദ്ധനയില്‍ ലഭിക്കുന്ന പണം ചില വ്യക്തികള്‍ക്ക് മാത്രമാണ് പോകുന്നത്. ന്യായ് എന്നത് മലയാളികളുടെ പ്രശ്‌നങ്ങളുടെ പരിഹാരമാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് ബി.ജെ.പിയും ഇടത് പക്ഷവും മുന്നോട്ട് വച്ച പരിഹാരമെന്താണ്. അവര്‍ വിദ്യേഷവും ദേഷ്യവും പകര്‍ത്തുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."