കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: ഷിബു അബ്രഹാം താത്കാലിക ഡയറക്ടർ
തിരുവനന്തപുരം: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ ചുമതല ഫിനാൻസ് ഓഫിസർ ഷിബു അബ്രഹാമിന് നൽകി. ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ച ഒഴിവിലേക്ക് ഷിബു അബ്രഹാമിന് താത്കാലിക ചുമതല നൽകിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ദൈനംദിന, ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാനാണ് താത്കാലിക ചുമതല നൽകി ഉത്തരവിട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ ഡയറക്ടർ ശങ്കർ മോഹൻ നേരത്തെ രാജിവെച്ചിരുന്നു. പിന്നാലെ ഡീൻ ഉൾപ്പെടെ എട്ട് പേരും രാജി വെച്ചിരുന്നു. ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്റ് പ്രഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്, അഡ്മിനിസ്ട്രേഷൻ ഓഫിസർ അനിൽ കുമാർ എന്നിവരാണ് രാജിവെച്ചത്. രാജിവെച്ച ഡയറക്ടർ ശങ്കർ മോഹനുമായി അടുപ്പമുള്ളവരാണ് ഇവർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."