ആത്മഹത്യാ ഭീഷണികളുമായി നാട്ടുകാര്‍; സംഘര്‍ഷം, കോട്ടയത്ത് കെ.റെയില്‍ സര്‍വേ ഇന്നത്തേക്കുനിര്‍ത്തി
കോട്ടയം: കോട്ടയത്ത് കെ.റെയില്‍ സര്‍വേ ഇന്നത്തേക്കു നിര്‍ത്തി. നട്ടാശേരിയിലും പിറവത്തും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കെ റെയില്‍ സ്ഥാപിച്ച അതിരടയാളക്കല്ലിനെ ചൊല്ലി സംഘര്‍ഷാവസ്ഥ ഇപ്പോഴും നിലനില്‍ക്കുകയാണ്. രാവിലെ പൊലിസ് സന്നാഹത്തോടെ എത്തി നാട്ടിയ അതിരടയാളക്കല്ലുകള്‍ നാട്ടേശ്ശിരിയില്‍ പ്രതിഷേധക്കാര്‍ എത്തി പിഴുതുമാറ്റുകയായിരുന്നു. നാട്ടിയ കല്ലുകള്‍ തിരികെ കൊണ്ടു പോയാല്‍ മാത്രമേ വാഹനം കടത്തി വിടൂ എന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കി. ആത്മഹത്യാ ഭീഷണികളുമായിട്ടായിരുന്നു പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. പ്രദേശത്ത് പോലിസും ഫയര്‍ഫോഴ്‌സും ആംബുലന്‍സുമടക്കം വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വേ നടപടികള്‍ സംസ്ഥാന വ്യാപകമായി ഉണ്ടായേക്കില്ല എന്ന സൂചനകള്‍ ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ രാവിലെ കെ റെയില്‍ ഉദ്യോഗസ്ഥര്‍ എത്തി കല്ലുകള്‍ നാട്ടിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. വളരെ വേഗത്തില്‍ തന്നെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും നാട്ടിയ കല്ലുകള്‍ പിഴുതുമാറ്റുകയുമായിരുന്നു.
നാട്ടിയ 12 കല്ലുകളില്‍ പത്ത് എണ്ണവും പിഴുതുമാറ്റി. ഇവ കൊണ്ടുവന്ന വണ്ടിയില്‍ തന്നെ തിരികെ കയറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."