HOME
DETAILS

വംശഹത്യയുടെ പാപക്കറ ഡോക്യുമെന്‍ററി നിരോധിച്ചാൽ മാറില്ലെന്ന് ഷാഫി പറമ്പിൽ; അനിൽ ആന്‍റണിയെ തള്ളി യൂത്ത് കോൺഗ്രസ്

  
backup
January 24 2023 | 15:01 PM

shafi-parambil-against-anil-k-antony-and-supports-bbc-documentary

തൃശൂർ: ബി.ബി.സിയുടെ 'ഇന്ത്യ - ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററിയെ എതിർത്ത് പരസ്യമായി രംഗത്ത് വന്ന അനില്‍ കെ. ആന്‍റണിയെ തള്ളി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ രംഗത്ത്. യൂത്ത് കോൺഗ്രസിന്‍റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്‍റാണെന്നും അല്ലാതെ വേറെ ആരും പറയുന്നത് ഔദ്യോഗികമല്ലെന്നും ഷാഫി വ്യക്തമാക്കി.

ബി.ബി.സി ഡോക്യുമെന്‍ററിയുടെ പ്രദർശനം തടയാൻ ശ്രമിക്കുന്നത് മോദിക്ക് സത്യത്തെ ഭയമായതിനാലാണെന്നും വംശഹത്യയുടെ പാപക്കറ ഡോക്യുമെന്‍ററി നിരോധിച്ചാൽ മാറില്ലെന്നും ഷാഫി അഭിപ്രായപ്പെട്ടു. സത്യം ആവർത്തിക്കപ്പെടുമെന്ന ഭയം മൂലയാണ് സംഘപരിവാർ പ്രദർശനം തടയാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവമാധ്യമങ്ങളിലൂടെ പ്രദർശനം തടയുന്നത് സത്യം മൂടിവയ്ക്കാനാണെന്നും ഷാഫി പറഞ്ഞു. തൃശൂരിൽ ബി.ബി.സി ഡോക്യുമെന്‍ററിയായ 'ഇന്ത്യ- ദി മോഡി ക്വസ്റ്റിൻ' യൂത്ത് കോൺഗ്രസ് പ്രദർശിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.

നേരത്തെ, ബി.ബി.സിയുടെ 'ഇന്ത്യ- ദി മോഡി ക്വസ്റ്റിൻ' ഡോക്യുമെന്‍ററി വിഷയത്തിൽ വ്യത്യസ്ത നിലപാടുമായാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ മകൻ അനില്‍ കെ. ആന്‍റണി രംഗത്തെത്തിയത്. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരമാണെന്നാണ് അനില്‍ ആന്‍റണി അഭിപ്രായപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago