കാര്‍ബണ്‍ രഹിത വൈദ്യുതി: ബറാക ആണവ നിലയം വീണ്ടും രംഗത്ത്കാര്‍ബണ്‍ രഹിത വൈദ്യുതി: ബറാക ആണവ നിലയം വീണ്ടും രംഗത്ത്
ദുബൈ:യു.എ.ഇയിലെ രണ്ടാമത്തെ ആണവ റിയാക്ടര്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി.ബറാക ആണവ നിലയത്തിലെ രണ്ടാമത്തെ റിയാക്ടറാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കാര്‍ബണ്‍ രഹിത 1400 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.
രാജ്യത്തെ വൈദ്യുതി ശൃംഖലയിലേക്ക് ബറാകയിലെ ഒന്നും രണ്ടും ആണവ നിലയങ്ങളില്‍ നിന്നും 2800 മെഗാവാട്ട് വൈദ്യുതി നല്‍കും. രണ്ടാമത്തെ റിയാകടര്‍ പ്രവര്‍ത്തിക്കാനായതോടെ യു.എ.ഇയുടെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്നുവരേ നല്‍കുകയെന്ന ലക്ഷ്യത്തിലേക്കാണ് നിലയം. ചരിത്ര നേട്ടം കൈവരിക്കാന്‍ യത്‌നിച്ച എല്ലാവരെയും പ്രത്യേകമായി അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നഹിയാനെയും ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് റാശിദ് അല്‍ മക്തും അനുമോദിച്ചു.
2050 ഓടെ അന്തരീക്ഷ മലിനീകരണം പാടെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലുള്ള ചുവടുവെപ്പുകളാണ് ബറാകയിലെ ആണവനിലയ പ്രവര്‍ത്തനങ്ങളെന്നും ഭരണാധികാരികള്‍ പറഞ്ഞു. അബുദബിയിലെ അല്‍ ദഫറയിലാണ് ബറാക നിലയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."