കെ റെയില്‍: മുഖ്യമന്ത്രി ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് വി.മുരളീധരന്
ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. പ്രധാനമന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രി ജനങ്ങളെ പറഞ്ഞ് തെറ്റിധരിപ്പിക്കുകയാണെന്ന് മുരളീധരന് കുറ്റപ്പെടുത്തി.
നോട്ടീസ് കൊടുക്കാതെ കല്ലിടുന്നത് എന്തിനാണ്, ഇത് മുഖ്യമന്ത്രിയോട് ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പേടിയാണെന്നും മുരളീധരന് പറഞ്ഞു.
സര്‍വേ നിര്‍ത്തുന്നതില്‍ കാര്യമില്ല, സര്‍വേ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ദല്‍ഹി യാത്രകൊണ്ടോ മുഖ്യമന്ത്രിയെ കണ്ടതുകൊണ്ടോ പ്രത്യേകിച്ച് കേന്ദ്രത്തിന്റെ ഒരു ഉറപ്പ് ഉണ്ടായിട്ടില്ലെന്നും മുരളീധരന് പറഞ്ഞു.
ജനങ്ങള്‍ക്കെതിരായി സില്‍വര്‍ ലൈനിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തുടരാനും ഉദ്യോഗസ്ഥന്മാരുടെ മനോവീര്യം തകര്‍ക്കാതിരിക്കാനും മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവന മാത്രമാണിതെന്നും മുരളീധരന് പറഞ്ഞു.
കെ റെയില്‍ ഉപേക്ഷിക്കാന്‍ ദുരഭിമാനം കളഞ്ഞ് മുഖ്യമന്ത്രി രംഗത്തുവരണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പറഞ്ഞിരുന്നു. അടിയന്തരമായി കെ റെയിലുമായി ബന്ധപ്പെട്ട സര്‍വേ നടപടി നിര്‍ത്തിവെക്കണമെന്നും കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."