HOME
DETAILS

കരിപ്പൂര്‍ വിമാനത്താവള ഭൂമിയേറ്റെടുക്കല്‍: റവന്യൂവകുപ്പ് നിയമോപദേശം തേടി

  
backup
August 19 2016 | 20:08 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3-%e0%b4%ad





കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനു ഭൂമിയേറ്റെടുക്കുന്നതു സംബന്ധിച്ച് റവന്യൂവകുപ്പ് നിയമോപദേശം തേടി. കഴിഞ്ഞ എട്ടിനു മലപ്പുറം കലക്ട്രേറ്റില്‍ മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥലമേറ്റെടുക്കുന്നതിനായി പ്രത്യേക്ക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഭൂമി വിട്ടുനല്‍കാന്‍ തയാറുള്ളവരില്‍ നിന്ന് സമ്മതപത്രം സ്വീകരിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികളുടെ ഭാഗമായാണ് ഭൂമിയേറ്റെടുക്കുന്നതില്‍ കൂടുതല്‍ വ്യക്തത വരുന്നതിനായി നിയമോപദേശം തേടിയിരിക്കുന്നത്.
   പള്ളിക്കല്‍ വില്ലേജില്‍ നിന്ന് 137 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 2014ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനമാണ് നിലവിലുളളത്. വിജ്ഞാപനം ഇറങ്ങുന്ന സമയത്ത് 2013ല്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമം സംസ്ഥാനത്ത് നടപ്പിലായിട്ടുണ്ടെങ്കിലും ചട്ടം നടപ്പില്‍ വന്നിരുന്നില്ല. പിന്നീടാണ് പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ ചട്ടം തയാറായത്. പുതിയ നിയമപ്രകാരമാണോ ഭൂമിയേറ്റെടുക്കലിനുളള തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതെന്ന വിഷയത്തില്‍ അവ്യക്തതയുളളതിനാലാണ് നിലവില്‍ നിയമോപദേശം തേടുന്നത്.
പുതിയ നിയമപ്രകാരമാണ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതെങ്കില്‍ ഭൂമിയേറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാതപഠനം നടത്തേണ്ടി വരും. ഇതിനായി നിയോഗിക്കുന്ന ഏജന്‍സിക്കാണ് സര്‍വേ നടത്തുകയും പാക്കേജിന് അന്തിമരൂപം നല്‍കുകയും ഭൂവുടമകളില്‍ നിന്ന് സമ്മതപത്രം വാങ്ങുകയും ചെയ്യേണ്ട ചുമതലയെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നു. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് സെന്റിന് മൂന്നു ലക്ഷം മുതല്‍ പത്തു ലക്ഷം വരെയാണ് സര്‍ക്കാര്‍ പുതുതായി പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്ഥലം നല്‍കാന്‍ തയാറുള്ളവരുടെ കാര്യത്തിലും അവ്യക്തതയുണ്ട്. എന്നാല്‍ പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പ് സ്ഥലമേറ്റെടുക്കലിനു സര്‍ക്കാറിനു തലവേദനായകും.
   2004 ല്‍ ആരംഭിച്ച കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് 12 വര്‍ഷമായിട്ടും ഇതുവരെ പ്രാഥമിക സര്‍വേ പോലും നടത്താനായിട്ടില്ല. വിമാനത്താവളത്തില്‍ ടെര്‍മിനല്‍ നിര്‍മാണത്തിനായി 137 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. 2013ല്‍ എയര്‍പോര്‍ട്ട് അഥോറിറ്റി റണ്‍വേ നീളം കൂട്ടലും വിമാനങ്ങളുടെ ഏപ്രണ്‍ അടക്കം കൂടുതല്‍ ഭൂമി വേണമെന്ന് ആവശ്യപ്പെട്ട തോടെയാണ് പള്ളിക്കല്‍, കൊണ്ടോട്ടി, നെടിയിരുപ്പ് വില്ലേജുകളില്‍ നിന്നായി 385 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനൊരുങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  18 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  18 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  18 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  18 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  18 days ago