'ഡി.പി.ആര് അപൂര്‍ണം, സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയിട്ടില്ല'; ആവര്‍ത്തിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിയുടെ സാങ്കേതികസാമ്പത്തികവശങ്ങള് പരിഗണിച്ചതിനു ശേഷം മാത്രമേ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കൂവെന്ന് റെയില്‍വേ മന്ത്രി ആശ്വിനി വൈഷ്ണവ് ലോക്സഭയില്‍ അടൂര്‍ പ്രകാശ് എം.പിക്കു നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
പദ്ധതിക്കായി കേരളം സമര്‍പ്പിച്ച ഡി.പി.ആര് (ഡീറ്റൈല്‍ പ്രൊജക്ട റിപ്പോര്‍ട്ട്) അപൂര്‍ണമാണ്. പദ്ധതിയുടെ അലൈന്മെന്റ്, വേണ്ടി വരുന്ന റെയില്‍വേ സ്വകാര്യ ഭൂമി, നിലവിലെ റെയില്‍വേ ലൈനില്‍ വരുന്ന ക്രോസിങ്ങുകള്‍, ബാധിക്കുന്ന റെയില്‍വേ വസ്തുവകകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരള റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനു പുറമെ 1000 കോടി രൂപയ്ക്കു മുകളിലുള്ള എല്ലാ പദ്ധതികള്‍ക്കും സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്. 33700 കോടി രൂപ വായ്പാ ബാധ്യത എന്ന വാദവും പരിശോധിക്കേണ്ടതുണ്ടെന്നും മറുപടിയില്‍ റെയില്‍വേ മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."