യാത്രക്കാരന്‍ പുകവലിച്ചത് അറിയിച്ചില്ല; എയര്‍ഇന്ത്യക്ക് 10 ലക്ഷം പിഴ
ന്യൂഡല്‍ഹി: വിമാനത്തിനകത്ത് യാത്രക്കാരന്‍ പുകവലിച്ചത് അറിയിക്കാത്തതിന്റെ പേരില്‍ എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് (ഡി.ജി.സി.എ) 10 ലക്ഷം രൂപ പിഴ ചുമത്തി. കഴിഞ്ഞ ഡിസംബര്‍ ആറിന് എ.ഐ 142 പാരിസ്-ന്യൂഡല്‍ഹി വിമാനത്തിലാണ് യാത്രക്കാരന്‍ പുകവലിച്ചത്. മദ്യപിച്ച ശേഷം ശൗചാലയത്തില്‍ വച്ച് പുകവലിക്കുകയും വിമാനജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുകയും ചെയ്ത യാത്രക്കാരനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചവരുത്തിയതിനാണ് നടപടി.
ഇയാളുടെ പെരുമാറ്റം കാരണം സഹയാത്രികന്‍ സ്വയം സീറ്റ് ഒഴിഞ്ഞുമാറി. മറ്റൊരു വനിതാ യാത്രക്കാരി സീറ്റില്‍ ഇല്ലാതിരുന്ന സമയത്ത് അവരുടെ ബ്ലാങ്കെറ്റ് ഇയാള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ജനുവരി അഞ്ചിനാണ് ഡി.ജി.സി.എക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് യാത്രക്കാരനെതിരേ നടപടി സ്വീകരിക്കാത്തതിന്റെ കാരണം ബോധിപ്പിക്കണമെന്ന് നിര്‍ദേശിച്ച് എയര്‍ ഇന്ത്യ മാനേജര്‍ക്ക് നോട്ടിസ് നല്‍കി. ജനുവരി 23ന് മറുപടി ലഭിച്ചയുടന്‍ പിഴ ചുമത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയോ ആഭ്യന്തര സമിതിക്ക് വിഷയം കൈമാറുകയോ ചെയ്യുന്നതില്‍ എയര്‍ ഇന്ത്യ വീഴ്ചവരുത്തിയെന്ന് ഡി.ജി.സി.എ കണ്ടെത്തി.
സമാനമായ കൃത്യവിലോപത്തിന് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് എയര്‍ ഇന്ത്യക്ക് ഡി.ജി.സി.എ പിഴ ചുമത്തുന്നത്. ജനുവരി 20ന് എയര്‍ ഇന്ത്യക്ക് 20 ലക്ഷം രൂപയും എയര്‍ ഇന്ത്യ ഡയറക്ടര്‍ക്ക് മൂന്നു ലക്ഷം രൂപയും പിഴ ചുമത്തിയിരുന്നു. നവംബര്‍ 26ന് ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ച കേസിലാണ് നടപടി. പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."