മഞ്ചേശ്വരത്ത് യു.ഡി.എഫിന് ആരുമായും നീക്കുപോക്കില്ല: മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തലയും
കാസര്‍കോട്: മഞ്ചേശ്വരത്ത് സി.പി.എം പിന്തുണ ആവശ്യപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിന് ഘടകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ല. തുടര്‍ഭരണത്തിന് വേണ്ടി സി.പി.എം ബി.ജെ.പിയുമായി കൈകോര്‍ക്കുകയാണെന്നും ഇത് മറച്ചുവെക്കാനാണ് സി.പി.എം യു.ഡി.എഫിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ബി.ജെ.പിയെ തോല്‍പിക്കാന്‍ യു.ഡി.എഫിന് ആരുടെയും സഹായം ആവശ്യമില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. കഴിഞ്ഞ തവണ യു.ഡി.എഫ് ജയിച്ചത് ആരുടെയും പിന്തുണ ഇല്ലാതെയാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. മുല്ലപ്പള്ളിയുടെ വാക്കുകള്‍ അംഗീകരിക്കുന്നില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു.
മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് ദുര്‍ബല സ്ഥാനാര്‍ഥിയെ ആണ് നിര്‍ത്തിയിട്ടുള്ളത്. ബി.ജെ.പിയെ പരാചയപ്പെടുത്താന്‍ ഈ ദുര്‍ബല സ്ഥാനാര്‍ഥിക്ക് കഴിയില്ലെന്നും അതിനാല്‍ മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാണ് മുല്ലപ്പള്ളി ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."