HOME
DETAILS

'നിങ്ങളൊരു അപകടകാരിയായ മനുഷ്യനാണ്'- മഅ്ദനിയോട് ചീഫ് ജസ്റ്റിസ്

  
backup
April 05 2021 | 10:04 AM

anational-pdp-leader-maudany-a-dangerous-man-says-supreme-court-2021

ന്യൂഡല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ. മഅ്ദനി നല്‍കിയ അപേക്ഷ പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

ബംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് മഅ്ദനി സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. അഭിഭാഷകനായിരിക്കെ മഅ്ദനിക്കു വേണ്ടി ഹാജരായിട്ടുണ്ടോയെന്നു ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് വി.സുബ്രഹ്മണ്യന്‍ സ്വമേധയാ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.

ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മഅ്ദനിക്ക് 2014 ല്‍ ജാമ്യം ലഭിച്ചിരുന്നു. ബംഗളൂരു നഗരം വിട്ട് പോകരുതെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. ഈ വ്യവസ്ഥ ഒരു ഘട്ടത്തില്‍ പോലും മഅദനി ലംഘിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

കേസിന്റെ കാല താമസത്തെ കുറിച്ചും അഭിഭാഷകര്‍ കോടതിയില്‍ സൂചിപ്പിച്ചു.

ആറുവര്‍ഷത്തിലേറെയായി തുടരുന്ന കേസിന്റെ വിചാരണ ഇപ്പോഴും അവസാനിച്ചിട്ടില്ല. എതിര്‍കക്ഷിയുടെ (കര്‍ണാടക സംസ്ഥാനം) അലസമായ മനോഭാവത്തെത്തുടര്‍ന്നാണ് വിചാരണ നീളുന്നത്. വിചാരണക്കോടതിയുടെ മുമ്പിലുള്ള കേസ് ഒച്ചയുടെ വേഗതയില്‍ ഇഴയുകയാണ്. പലകാരണങ്ങളാല്‍ വിചാരണ പലതവണ തടസ്സപ്പെട്ടു. സാക്ഷികളെ തിരിച്ചുവിളിക്കുക, വീണ്ടും വിസ്തരിക്കുക, പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ മൂന്ന് തവണ സ്ഥലം മാറ്റി, മൂന്ന് തവണ പ്രിസൈഡിംഗ് ഓഫീസറെ സ്ഥലം മാറ്റി തുടങ്ങിയവ അതില്‍ ചിലതാണ്. ഇപ്പോഴിതാ കൊവിഡ് മഹാമാരിയും കാരണമായിരുന്നു- മഅ്ദനിയുടെ ഭാഗം ചൂണ്ടിക്കാട്ടി.

പതിനൊന്നു വര്‍ഷമായി അദ്ദഹം തടവിലായിരുന്നുവെന്നും ഏഴു വര്‍ഷം ഉപാധികളോടുകൂടിയ ജാമ്യത്തില്‍ ആയിരുന്നുവെന്നും ഹരജിയില്‍ വിശദമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago
No Image

ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍,  24 ണിക്കൂറിനിടെ 105 മരണം; യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരേയും വ്യോമാക്രമണം

International
  •  2 months ago
No Image

'തലക്ക് വെളിവില്ലാതെ മുഖ്യമന്ത്രി എന്താണ് പറയുന്നത്? സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍' കടന്നാക്രമിച്ച് വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago