ആക്രമണത്തിന് പിന്നാലെ സഊദിയുമായി വെടിനിർത്തലിന് തയ്യാറാറെന്ന് യമൻ ഹൂതികൾ
റിയാദ്: സഊദിക്കെതിരെ തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ ശക്തമായി തിരിച്ചടിച്ചതോടെ സഊദിയുമായി ചർച്ചക്ക് തയ്യാറെന്നും വെടിനിർത്തൽ പദ്ധതിക്ക് ഒരുക്കമാണെന്നും ഹൂതി മലിഷ്യ സഊദിയെ അറിയിച്ചതായി റിപ്പോർട്ട്. വെടിനിർത്തലും സൻആ വിമാനത്താവളവും ഹുദൈദ തുറമുഖവും തുറക്കലും ഇതിൽ ഉൾപ്പെടുന്നതായും സഊദിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യെമനിലെ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന പാർട്ടികളുമായി മാർച്ച് 29 നും ഏപ്രിൽ 7 നും ഇടയിൽ റിയാദിൽ ചർച്ചകൾ സംഘടിപ്പിക്കാൻ ഗൾഫ് സഹകരണ കൗൺസിൽ മുന്നോട്ടുവച്ചിരുന്നെങ്കിലും ഇത് ഹൂതികൾ ആദ്യം നിരസിച്ചിരുന്നു.
അതേസമയം, ഹൂതികളുടെ ആവശ്യത്തിൽ സഊദി അറേബ്യയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. നിരവധി തവണ ചർച്ചക്കളുടെ തീരുമാനങ്ങൾ ലംഘിച്ച ഹൂതികളുടെ വാക്കുകൾ വിശ്വസനീയമല്ലെന്ന നിലപാടിലാണ് സഊദിയെന്നാണ് റിപ്പോർട്ടുകൾ. ഹൂതികളുടെ പുതിയ പ്രഖ്യാപനത്തിൽ ആലോചിച്ച ശേഷം ആയിരിക്കും സഊദി അറേബ്യയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."