HOME
DETAILS

തല്ലുകൊള്ളുന്ന കോൺഗ്രസ്

  
backup
March 27 2022 | 03:03 AM

563-563


പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ മമതാ ബാനർജി വടവൃക്ഷമായി പടർന്നുപന്തലിച്ചത് കുടുംബ പാരമ്പര്യം കൊണ്ടോ പരസ്യക്കമ്പനികൾക്ക് കാശുകൊടുത്ത് പ്രചാരണം നടത്തിയിട്ടോ അല്ല. ഭരണത്തുടർച്ച നേടിയ ജ്യോതിബാസു സർക്കാരുകൾ അവരെ തെരുവിൽ തല്ലിച്ചതച്ചു വളർത്തിയതാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഓടിനടന്ന് സമരം ചെയ്ത് തല്ലുവാങ്ങുന്നൊരു പെണ്ണിനെ ബംഗാളികൾ ശ്രദ്ധിക്കാൻ തുടങ്ങി. ആ മർദനങ്ങൾക്ക് സി.പി.എം വലിയ വില കൊടുക്കേണ്ടിവന്നു. ആ വിലയുടെ ഗുണഭോക്താവായി മമത മാറി.
അത് അധികാരരാഷ്ട്രീയത്തിന്റെ ഒരു ചലനനിയമമാണ്. മമതയെപ്പോലെ പലരെയും തല്ലിയൊതുക്കി തകർന്നുപോയ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരുകാലത്ത് വളർന്നതും മർദനവും വെടിയുണ്ടകളും ഏറ്റുവാങ്ങിയിട്ടാണ്. ആ തല്ലുകൊള്ളലിന് തുടർച്ചയില്ലാതായിപ്പോയതാണ് അവർ നേരിട്ട ദുരന്തത്തിനു പ്രധാന കാരണം.


കൽക്കത്ത തീസിസിനെ തുടർന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലത്തെ ഒരു കഥ കേട്ടറിവുണ്ട്. ഇക്കാലത്ത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനോട് സി. രാജഗോപാലാചാരി പറഞ്ഞു: ''നിങ്ങളിങ്ങനെ കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചും തല്ലിയുമൊക്കെ തകർക്കാമെന്ന് കരുതുന്നത് ആനമണ്ടത്തരമാണ്. ഈ നില തുടർന്നാൽ അവർ ഇനിയും വളരും. നിരോധനം നീക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കാനും എവിടെയെങ്കിലുമൊക്കെ അധികാരത്തിൽ വരാനും അവരെ അനുവദിക്കുക. അവർ താനെ നശിച്ചോളും''.
രാജാജി പറഞ്ഞത് ശരിയാണെന്നു തോന്നി നെഹ്‌റു അതനുസരിച്ചു. പിന്നീടിങ്ങോട്ടുള്ള ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം അധികം വിവരിക്കേണ്ടതില്ലല്ലോ.
നെഹ്‌റുവിന്റെ പാർട്ടിയുടെ ചരിത്രവും സമാനമാണ്. സ്വാതന്ത്യസമരക്കാലത്ത് കോൺഗ്രസുകാർ വാങ്ങിക്കൂട്ടിയ കണക്കില്ലാത്ത മർദനങ്ങളും അനേകം കോൺഗ്രസുകാരുടെ ജീവത്യാഗവുമൊക്കെയാണ് സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസിനെ ബഹുഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയുള്ള പാർട്ടിയായി വളർത്തിയത്. പിന്നീടിതുവരെ കോൺഗ്രസുകാർ കാര്യമായി തല്ലുകൊണ്ടിട്ടില്ല. കുറച്ചു കോൺഗ്രസുകാർക്ക് തല്ലുകിട്ടിയിട്ടുണ്ടെങ്കിൽ തന്നെ അതു സ്വന്തം പാർട്ടിക്കാരിൽനിന്നാണ്. പിന്നെ ചെറിയ തോതിൽ മറ്റു പാർട്ടിക്കാരിൽനിന്നും.
കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർക്ക് ഭരണകൂട സംവിധാനങ്ങളിൽനിന്ന് മർദനമേൽക്കേണ്ട കാര്യമില്ലല്ലോ. പകരം പ്രതിപക്ഷ കക്ഷികളുടെ പ്രവർത്തകരെയും വിവിധ വിഷയങ്ങളിൽ സമരം ചെയ്യുന്ന മറ്റുള്ളവരെയും മർദിച്ചൊതുക്കാൻ ശ്രമിക്കുകയായിരുന്നു കോൺഗ്രസ് ഭരണകൂടങ്ങൾ. അതിന്റെ മൂർദ്ധന്യാവസ്ഥയാണ് അടിയന്തരാവസ്ഥക്കാലത്തു കണ്ടത്. അതിന്റെയൊക്കെ ഫലമാണ് കോൺഗ്രസ് ഇന്നനുഭവിക്കുന്നത്.


കാലമേറെ ചെന്നപ്പോൾ കേന്ദ്രത്തിലും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെട്ടിട്ടും സമരം ചെയ്ത് തല്ലുവാങ്ങാൻ മടിക്കുകയായിരുന്നു കോൺഗ്രസുകാർ. ഏറെക്കാലം ഭരണത്തിന്റെ ശീതളച്ഛായയിൽ ജീവിച്ച അവർക്ക് പ്രക്ഷോഭഭൂമിയിലെ പൊരിവെയിൽ അന്യമായിക്കഴിഞ്ഞിരുന്നു. ഭരണം നഷ്ടപ്പെട്ട സംസ്ഥാനങ്ങളിൽ മുൻകൂട്ടി തീരുമാനിക്കുന്ന ചട്ടപ്പടി സമരങ്ങൾക്കപ്പുറത്തേക്ക് കോൺഗ്രസുകാർ പോയില്ല. അവിടങ്ങളിലൊന്നും ജനകീയ പ്രക്ഷോഭങ്ങളിൽ കോൺഗ്രസുകാരെ കണ്ടില്ല. അത്തരം സമരമുഖങ്ങളിൽ പോയ ചുരുക്കം കോൺഗ്രസുകാർ തന്നെ ഖദർ വേഷത്തിന്റെ ഇസ്തിരി വടിവുകൾ ചുളിയുന്ന സമരമുറകൾക്കൊന്നും നിന്നില്ല. വിവിധ വിഷയങ്ങളിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധമുയരുന്ന പലയിടങ്ങളിലും കോൺഗ്രസ് നേതാക്കൾ എത്തിയെങ്കിലും സമരങ്ങളുടെ ചുക്കാൻ ഏറ്റെടുക്കാൻ അവർക്കായില്ല. അത്തരം സന്ദർശനങ്ങളെല്ലം കെട്ടുകാഴ്ചകളായി മാറുകയായിരുന്നു. അങ്ങനെയൊക്കെയാണ് കോൺഗ്രസുകാർ അവരുടെ പാർട്ടിയെ ഇന്നു കാണുന്ന കോലത്തിലാക്കിയെടുത്തത്.


ഈ അവസ്ഥയ്ക്ക് ഇപ്പോൾ ഇത്തിരിയെങ്കിലും മാറ്റം വന്നിരിക്കുന്നത് കേരളത്തിലാണ്. അതിനു നിമിത്തമായത് കെ റെയിൽ പദ്ധതിക്കെതിരേ ഉയരുന്ന കടുത്ത ജനകീയ പ്രതിഷേധമാണ്. കെ റെയിൽ വിരുദ്ധ സമരമുഖങ്ങളിലെല്ലാം കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കാണുന്നു. അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നതടക്കം മേലനങ്ങുന്ന സമരമുറകളിൽ പങ്കെടുത്ത് വിയർക്കുന്നു. അവർക്കു പൊലിസിന്റെ തല്ലുകിട്ടുന്നു. ഖദർ വസ്ത്രങ്ങളിൽ മണ്ണു പുരളുന്നു. പാർട്ടിയുടെ എം.പിമാർ ഈ വിഷയത്തിൽ ഡൽഹിയിൽ പോയി പോലും സമരം ചെയ്ത് തല്ലുവാങ്ങുന്നു.
ജനകീയ വിഷയങ്ങളിൽ കൂടെനിന്ന് തല്ലുവാങ്ങുന്നവരെ ജനങ്ങൾ പിന്തുണയ്ക്കും. അതുകൊണ്ട് കോൺഗ്രസുകാർ ഈ സമരവീര്യവും തല്ലുവാങ്ങലും തുടർന്നാൽ അവർക്കും അവരുടെ പാർട്ടിക്കും നല്ലത്. പഴയ പ്രതാപം തിരിച്ചുപിടിക്കൽ അത്ര എളുപ്പമല്ലെങ്കിലും നിലവിലെ അവസ്ഥയിൽനിന്ന് ഏറെ മുന്നോട്ടുപോകാൻ സമരങ്ങളിലൂടെ കോൺഗ്രസിനു സാധിച്ചേക്കും.


പാളിപ്പോയൊരു
സെമിനാർ തന്ത്രം


ഒരുകാലത്ത് കേരളത്തിൽ രാഷ്ട്രീയ, ധൈഷണിക മണ്ഡലങ്ങലിൽ ഏറെ പ്രാധാന്യമുള്ളൊരു പരിപാടിയായിരുന്നു സെമിനാർ. ജ്ഞാനത്തിന്റെ അവകാശം കൽപ്പിച്ചുകൊടുക്കപ്പെട്ട ചില പ്രമുഖരായിരുന്നു സെമിനാർ താരങ്ങൾ. അവർ പറയുന്നതു കേൾക്കാൻ കാതോർത്തിരിന്ന ഏറെയാളുകൾ അക്കാലത്ത് കേരളത്തിലുണ്ടായിരുന്നു.
കാലം മുന്നോട്ടുപോയപ്പോൾ ഈ അവസ്ഥയ്ക്ക് ഏറെ മാറ്റം വന്നു. വിവര സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം ജ്ഞാനത്തിന്റെ കുത്തകാവകാശങ്ങൾ തകർത്തു. അറിവ് ആർക്കും പ്രാപ്യമാകുന്ന തരത്തിലുള്ള സാങ്കേതിക സംവിധാനങ്ങൾ വ്യാപകമായി. ജ്ഞാനസമ്പാദനത്തിന് പ്രമുഖരെ കാത്തിരിക്കേണ്ട കാര്യമില്ലെന്ന സ്ഥിതി വന്നു. അതോടെ സെമിനാറുകൾ പൊതുവെ പ്രഹസനങ്ങളായി മാറി.
ഇങ്ങനെയൊക്കെയാണെങ്കിലും സെമിനാറെന്ന ഏർപ്പാട് പലരും നിർത്തിയിട്ടില്ല. സമ്മേളനങ്ങളുടെയും മറ്റും ഭാഗമായുള്ള ഒരാചാരമായി അതു മാറിയതാണ് ഒരു കാരണം. പിന്നെ ശത്രുചേരിയിൽ ചാഞ്ചാടിയോ അതൃപ്തരായോ നിൽക്കുന്നവരെ ആകർഷിച്ചു കൂടെ കൂട്ടാൻ, അല്ലെങ്കിൽ വെടക്കാക്കി തനിക്കാക്കാൻ ഉപകരിക്കുന്ന ഒരു പരിപാടിയാണെന്നത് പ്രധാന കാരണവും.
മറ്റു പലതുമെന്നതുപോലെ സെമിനാറിനെയും ഏറ്റവും വിദഗ്ധമായി ഉപയോഗിക്കുന്ന പാർട്ടിയാണ് സി.പി.എം. ഓരോ കാലത്തും സമ്മേളത്തിന്റെയും മറ്റും ഭാഗമായി നടക്കുന്ന സെമിനാറുകളിലേക്ക് ശത്രുചേരിയിലെ അസംതൃപ്തരെ ക്ഷണിക്കാൻ പാർട്ടി ശ്രദ്ധിക്കാറുണ്ട്. അങ്ങനെയാണ് യു.ഡി.എഫുമായി പിണങ്ങിനിൽക്കുകയായിരുന്ന കെ.എം മാണിയെ സി.പി.എം തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. മാണിക്ക് ഇടതുമുന്നണിയിലേക്ക് പാലമിടാനുള്ള ആ നീക്കം തകർത്തുകളഞ്ഞത് അതേ വേദിയിൽ പ്രസംഗിക്കാനെത്തിയ കാനം രാജേന്ദ്രനാണ്.
ഇത്തവണ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറുകളിലേക്ക് മറുചേരിയിൽനിന്ന് ക്ഷണിക്കാൻ കോൺഗ്രസ് നേതാക്കളെ സി.പി.എം കണ്ടെത്തിയത് കിറുകൃത്യമായാണ്. തെരഞ്ഞടുപ്പ് തോൽവിയെത്തുടർന്ന് പ്രതിപക്ഷനേതൃപദവി നഷ്ടപ്പെട്ട് ഖിന്നനായ രമേശ് ചെന്നിത്തല, ഏറെക്കാലം അധികാരപദവികൾ വഹിച്ചിട്ടും മതിയാകാതെ വീണ്ടും എം.എൽ.എയും എം.പിയുമൊക്കെയാവാൻ ശ്രമിച്ച് നിരാശനായ കെ.വി തോമസ്, നിയമസഭാ സീറ്റിനു വേണ്ടി ശ്രമിച്ച് പരാജയപ്പെട്ട ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരൻ, പല കാര്യങ്ങളിലും നേതൃത്വവുമായി ഇടയാറുള്ള ശശി തരൂർ എന്നിവരെ.


എന്നാൽ കോൺഗ്രസിൽ പഴയ അവസ്ഥയല്ലല്ലോ ഇപ്പോൾ. സി.പി.എം നേതാക്കൾ മനസ്സിൽ കാണുന്ന പലതും മരത്തിൽ കാണുന്നയാളാണ് പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കോൺഗ്രസ് നേതാക്കളാരും സി.പി.എം സെമിനാറിനു പോകേണ്ടെന്ന് കെ.പി.സി.സി തീരുമാനിച്ചു. അതിനെ മറികടന്ന് എ.ഐ.സി.സിയുടെ അനുമതി വാങ്ങാൻ ശശി തരൂർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അവിടെയും സുധാകരൻ ഉടക്കുവച്ചെന്നാണ് വാർത്ത.
അങ്ങനെ സി.പി.എമ്മിന്റെ സെമിനാർ തന്ത്രം തൽകാലം പാളിയിരിക്കുകയാണ്. എന്നുകരുതി സുധാകരൻ സമാധാനിക്കേണ്ട കാര്യമൊന്നുമില്ല. കോൺഗ്രസിലെ അസംതൃപ്തരെ അടർത്തിയെടുക്കാനുള്ള ശ്രമം സി.പി.എം തുടരുക തന്നെ ചെയ്യും. അതിനു വേറെയുമുണ്ടല്ലോ വഴികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  25 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago