HOME
DETAILS

വര്‍ഗീയ ധ്രുവീകരണം ചെറുക്കപ്പെടണം : കെ.ഐ.സി

  
backup
April 05 2021 | 14:04 PM

kic-statetment-on-election


കുവൈത്ത് സിറ്റി : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫാസിസ്റ്റ് ശക്തികള്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന വര്‍ഗ്ഗീയ ധ്രുവീകരണ ശ്രമങ്ങളെ കേരളീയ പൊതു സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

ജാതി മത ഭേദമന്യേ കാലങ്ങളായികേരള ജനത പരസ്പരം പുലര്‍ത്തി പോരുന്ന സ്‌നേഹവും സൗഹാര്‍ദ്ദവും തകര്‍ത്ത് നമുക്കിടയില്‍ വിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്താനുള്ള ഗൂഢ തന്ത്രങ്ങള്‍ക്ക് ബാലറ്റിലൂടെ മറുപടി നല്‍കാനുളള അവസരമാണ് വന്നിരിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും മറ്റും വര്‍ഷങ്ങളായി നാം കൈവരിച്ചിരിക്കുന്ന നേട്ടങ്ങളുടെ പ്രധാന കാരണം നമ്മുടെ ഐക്യവും സാമൂഹിക പ്രബുദ്ധതയുമാണ്.

കേവലം രാഷ്ട്രീയ ലാഭങ്ങള്‍ക്കും അധികാരത്തിനും വേണ്ടി വര്‍ഗ്ഗീയ ശക്തികളെ രഹസ്യ ധാരണകളിലൂടെ കൂട്ടു പിടിക്കുന്നവര്‍ സ്വന്തം നിലനില്‍പ്പ് തന്നെയാണ് അപകടത്തിലാക്കുന്നതെന്ന് തിരിച്ചറിയണം. തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ പേരില്‍ മത സാമൂഹിക സാംസ്‌കാരിക നേതാക്കന്‍മാര്‍ക്കെതിരെ കേസുമായി മുന്നോട്ട് പോകുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഫാസിസ്റ്റ് ശക്തികളെ പ്രീണിപ്പിക്കാനുള്ള ഇത്തരം ഇരട്ടത്താപ്പ് നയങ്ങള്‍ക്കും, തുടര്‍ നടപടികള്‍ക്കും കേരള സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും കെ.ഐ.സി ഭാരവാഹികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

latest
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago